ന്യൂഡൽഹി: ഡൽഹിയിലെ ആള്‍ക്കൂട്ട കലാപത്തിന് നേതൃത്വം കൊടുത്തതിന് പോലീസ് അറസ്റ്റ് ചെയ്ത പിതാവിനെയും മകനെയും കോടതി പോലീസ് കസ്റ്റഡിയില്‍ അയച്ചു.വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പങ്കെടുത്ത അക്രമികളിലെ പ്രധാനികളായ റിയാസത് അലിയെയും ലിയാഖത്ത് അലിയെയുമാണ് ഡല്‍ഹിയിലെ കര്‍കര്‍ദൂമ കോടതി മൂന്നും പതിനാലും ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിലയച്ചത്.
ഐബി ഉദ്യോഗസ്ഥന്‍ അങ്കിതിന്റെ കൊലപാതകത്തിന് പോലീസ് അറസ്റ്റ് ചെയ്ത ആംആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്റെ വീടിന്റെ മുകളില്‍ നിന്നും പെട്രോള്‍ ബോംബുകളും, ആസിഡ് പാക്കറ്റുകളും കണ്ടെടുത്തിരുന്നു. ഇയാളുടെ ടെറസിന് മുകളില്‍ റിയാസതും ലിയാഖതും ഉണ്ടായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി. ഡല്‍ഹി കലാപത്തിലെ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ഏറ്റവും പ്രധാനമായിരുന്നു ചാന്ദ് ബാഗില്‍ നടന്നത്.
ഡൽഹി കലാപം, ഷാരൂഖിന് തോക്ക് ലഭിച്ചത് ബീഹാറില്‍ നിന്ന്; നിര്‍ണ്ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന്
ഫെബ്രുവരി 24-നും 25-നും നടന്ന അക്രമങ്ങളിലാണ് പോലീസ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലും, ഇന്റലിജന്‍സ്ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയും കൊല്ലപ്പെട്ടത്. കലാപകാരികളുടെ ആള്‍ക്കൂട്ടത്തെ നയിച്ചിരുന്നത് റിയാസതും ലിയാഖതും ചേര്‍ന്നായിരുന്നു. ആം ആദ്മി നേതാവിനെ വേണ്ടിയായിരുന്നു ഇവര്‍ ഇരുവരും പ്രവര്‍ത്തിച്ചിരുന്നത്. അങ്കിത് ശര്‍മയുടെ കൊലപാതകത്തില്‍ താഹിര്‍ ഹുസൈനെ സഹായിച്ചതിന് താരിഖ് റിസ്‌വി എന്നൊരാളെയും ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Post Your Comments