പത്തനംതിട്ട: കൊറോണ വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനാൽ ജാഗ്രത നടപടികളുടെ ഭാഗമായി ത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മൂന്നു ദിവസം അവധി. അംഗന്‍വാടി, പോളിടെക്‌നിക്, പ്രൊഫഷണല്‍ കോളജ്, എയ്ഡഡ് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നു മുതല്‍ ബുധനാഴ്ച്ച വരെ(
09-03-2020 മുതൽ 11-03-2020 ) അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ പി ബി നൂഹ് അറിയിച്ചു. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്.എസ്.എല്‍.സി പ്ലസ് ടു പരിക്ഷകള്‍ മാറ്റില്ല.
https://www.facebook.com/dc.pathanamthitta/photos/a.829968503711415/3674156639292573/?type=3&__xts__%5B0%5D=68.ARBak818IS5LfDofcPb1o-90smvIe69JA-wAxQj5YkLydHTpUORwUg0N-EP2zqlVmb6kX8S8-uXzG50OMWHpT_U30Y_kftRKWw0A8QkLiUksXx4_rJFSsFugXDIopyFL_PyvqOTQLfBvJ1aC1iTVv4u7TK1MpMWKX8jkMRjo03X7qa37wvnskdtfWmII07ZeZ8Kw4-0pVWo4Mws8FSK30BMyERDEAIovX-ogiaROkkrJiXG5gZ0Wod0noXaRMBSijf0bMhX1pEj8c5kEg5QaZQQrOdvLKA4VCZ0EfJUSXM7bnPKjhoSk-z6EQn6EhUbRaDr8OTVnl775TjdPYr7-gtkt1A&__tn__=-R
എന്നാല്‍ രോഗബാധിതരുമായി അടുത്തിടപഴകി രോഗ ലക്ഷണമുള്ള കുട്ടികള്‍ പരീക്ഷ എഴുതാന്‍ പാടുള്ളതല്ല. ഇവര്‍ക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം നൽകുന്നതാണ് അതോടൊപ്പം തന്നെ രോഗബാധിതരുമായി അകന്ന് ഇടപഴകിയവര്‍ക്ക് അതേ സ്‌കൂളില്‍ പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യവും ഒരുക്കുന്നതാണ്
അതേസമയം കോട്ടയം ജില്ലയ്ക്കു തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഇന്നലെ രാത്രി വൈകി കളക്ടറുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തിനു ശേഷം കോട്ടയം ജില്ലയ്ക്ക് ഇന്ന് അവധി പ്രഖ്യാപിക്കുക ആയിരുന്നു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജ്, എയ്ഡഡ്- അണ്‍ എയ്ഡഡ് സ്‌കൂള്‍, പോളി ടെക്നിക്ക്, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
Post Your Comments