ന്യൂഡല്‍ഹി: ചൈനയില്‍ വൈറലായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസംഗം. കൊറോണയെ നേരിടാന്‍ യോഗയ്ക്കു കഴിയുമെന്ന യോഗിയുടെ നിര്‍ദേശമാണ് ചൈനീസ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. ഉത്തരാഖണ്ഡിലെ ഋഷികേശില്‍ നടന്ന രാജ്യാന്തര യോഗാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യവെ ഞായറാഴ്ചയാണ് യോഗി ആദിത്യനാഥ് യോഗയ്ക്ക് കൊറോണയെ അകറ്റാമെന്ന പരാമര്‍ശം നടത്തിയത്. ട്വിറ്ററിന് സമാനമായ ചൈനീസ് സമൂഹമാധ്യമമായ വൈബോയിലാണ് യോഗിയുടെ പ്രസംഗം ചര്‍ച്ചാവിഷയമായിരിക്കുന്നത്.
ദിവസവും യോഗ ചെയ്യുന്ന ആരോഗ്യവാനായ ഒരാള്‍ കൊറോണയെ ഭയക്കേണ്ടതില്ല. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായ യോഗ പോലുള്ള പല കാര്യങ്ങളും ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. മാനസികവും ശാരീരികവുമായി തളര്‍ത്തുന്ന രോഗത്തിനെതിരെ ലോകം പോരാടുകയാണ്. യോഗ ചെയ്യുന്നതിലൂടെ വൃക്ക, കരള്‍ തകരാറുകള്‍, രക്തസമ്മര്‍ദം, ഹൃദയാഘാതം, കൊറോണ തുടങ്ങി നിരവധി രോഗങ്ങളെ നേരിടാന്‍ സാധിക്കും’-യോഗിയുടെ ഈ വാക്കുകളാണ് ഇപ്പോള്‍ വൈബോയില്‍ വൈറലാകുന്നത്.
#COVIDー19 CM Yogi Adityanath's @myogiadityanath recent speech on the positive effects of Yoga on health and how it helps prevent Covid-19-like infections is pretty much viral on Chinese Twitter-like Weibo: 65 million views, 6500 discussion threads. @htTweets pic.twitter.com/ylTACzHlem
— SutirthoPatranobis সুতীর্থ পত্রনবিস 李学华 (@spatranobis) March 6, 2020
65 മില്യണ്‍ ആളുകളാണ് ഈ വീഡിയോ ഇതിനോടകം ചൈനയില്‍ കണ്ടത്. 6,000ത്തോളം കമന്റുകളും ലഭിച്ചിട്ടുണ്ട്.
Post Your Comments