Latest NewsUAENewsGulf

വിസ ഏജന്റിന്റെ തട്ടിപ്പില്‍ കുടുങ്ങിയ അഞ്ച് പ്രവാസി യുവതികള്‍ക്ക് ആശ്വാസമായി മടക്ക യാത്ര

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും വീസ ഏജന്റിന്റെ തട്ടിപ്പ്. തട്ടിപ്പില്‍ കുടുങ്ങിയത് മലയാളികളടക്കമുള്ള ഇന്ത്യന്‍ യുവതികള്‍. തട്ടിപ്പില്‍ കുടുങ്ങി പീഡനമേറ്റുവാങ്ങി അജ്മാനിലെ കുടുസുമുറിയില്‍ കഴിഞ്ഞിരുന്ന രണ്ടു മലയാളികളടക്കം അഞ്ച് ഇന്ത്യന്‍ യുവതികള്‍ക്ക് ആശ്വാസമായി നാട്ടിലേയ്ക്ക് മടക്കയാത്ര. തിരുവനന്തപുരം സ്വദേശിനി ശനിയാഴ്ച രാത്രി മലയാളി സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. മുംബൈ സ്വദേശിനിയും കൊച്ചി, ആന്ധ്ര സ്വദേശിനികളും യാത്രാ നടപടികള്‍ പൂര്‍ത്തിയായ ശേഷം വൈകാതെ തിരിച്ചുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മുംബൈ സ്വദേശിനി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സംരക്ഷണയിലാണ്. നാട്ടിലെ പ്രാരാബ്ധങ്ങള്‍ കാരണം നല്ലൊരു തൊഴില്‍ തേടിയെത്തിയ അഞ്ചുപേരും മാസങ്ങളോളം ഭീതിയില്‍ കഴിഞ്ഞ് വെറുംകൈയോടെയാണ് തിരിച്ചുപോകുന്നത്.

ജോലിയോ കൃത്യമായി ഭക്ഷണമോ നല്‍കാതെ പീഡിനത്തിനിരയായിരുന്ന ഇവരില്‍ മുംബൈ സ്വദേശിനി ഒന്നാംനിലയിലെ താമസ സ്ഥലത്ത് നിന്ന് സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ കയറില്‍ തൂങ്ങിയിറങ്ങി സാഹസികമായി രക്ഷപ്പെടുകയായിരുന്നു. തിരുവനന്തുപരം സ്വദേശിനിയെ പിന്നീട് സാമൂഹിക പ്രവര്‍ത്തകര്‍ നേരിട്ട് രക്ഷപ്പെടുത്തി. എന്നാല്‍, കൊച്ചി സ്വദേശിനിയടക്കം ബാക്കിയുള്ള 3 പേര്‍ പാസ്‌പോര്‍ട് കൈയില്‍ ഇല്ലാത്തതിനാല്‍ അവിടെ നിന്ന് വരാന്‍ മടിച്ചു. എന്നാല്‍, ഇവരെയും ഉടന്‍ നാട്ടിലേയ്ക്കയക്കാന്‍ ഏജന്റുമാരുമായി സംസാരിച്ച് ധാരണയിലായിട്ടുണ്ട്.

ഡല്‍ഹി സ്വദേശിനിയായ ഏജന്റിന്റെ കീഴിലായിരുന്നു അഞ്ചുപേരും അജ്മാനില്‍ താമസിച്ചിരുന്നത്. വന്‍തുക വീസയ്ക്ക് നല്‍കിയാണ് ഏജന്റ്് ഇവരെ യുഎഇയിലെത്തിച്ചത്. മാസങ്ങളായി ഇവര്‍ ഈ മുറിയില്‍ ഭയന്ന് കഴിയുകയായിരുന്നു. എന്നാല്‍, നാട്ടില്‍ നിന്ന് പോരുമ്പോള്‍ വാഗ്ദാനം ചെയ്തിരുന്നപോലെ ആര്‍ക്കും ജോലി നല്‍കാന്‍ ഏജന്റ് കൂട്ടാക്കിയില്ല. ഇവരുടെ സന്ദര്‍ശക വീസയുടെ കാലാവധി കഴിഞ്ഞിട്ട് ഏറെ നാളായിരുന്നു. വീസ പുതുക്കി നല്‍കുകയും ചെയ്തില്ല. ഇതേപ്പറ്റി ചോദിച്ചാല്‍ ക്രൂരമായ മര്‍ദനമായിരുന്നു മറുപടി. പീഡനം സഹിക്കവയ്യാതെ മലയാളി യുവതികളിലൊരാള്‍ നിലവിലെ അവസ്ഥ വിവരിച്ച് വിഡിയോ സഹിതം സുഹൃത്തിന് അയച്ചുകൊടുത്തതോടെയാണ് മോചനത്തിന് വഴിയൊരുങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button