തിരുവനന്തപുരം: വനിതാ ദിനത്തില്‍ കഴിവുള്ള സ്ത്രീ സംവിധായകരെ സിനിമാ മേഖലയ്ക്ക് സംഭാവന ചെയ്യാൻ നിർണ്ണായക നീക്കവുമായി സർക്കാർ. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച സ്ത്രീ സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാന്‍ ധനസഹായം നല്‍കുന്ന പദ്ധതി പ്രകാരമുള്ള രണ്ട് സിനിമകള്‍ക്ക് വനിതാ ദിനത്തില്‍ തുടക്കമായി.
മിനി ഐ ജിയുടെ ‘ഡിവോഴ്‌സ്’ എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ തിരുവനന്തപുരത്ത് മന്ത്രി എകെ ബാലന്‍ നിര്‍വ്വഹിച്ചു. താരാ രാമാനുജത്തിന്റെ ‘നിഷിദ്ധോ’ സിനിമയുടെ സ്വിച്ച് ഓണ്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് ആലപ്പുഴയില്‍ നിര്‍വ്വഹിക്കും.
സിനിമ മേഖലയില്‍ സ്ത്രീകളുടെ സാന്നിധ്യം ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അഭിനയ രംഗത്തുപോലും പുരുഷന്റെ നിഴലായി സ്ത്രീ മാറുന്ന രീതിക്കു മാറ്റം വരണം. സ്ത്രീയുടെ വീക്ഷണ കോണില്‍നിന്നുള്ള സിനിമ ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് വനിതകളുടെ സംവിധാനത്തില്‍ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതിക്ക് തുടക്കമിടുന്നതെന്ന് മന്ത്രി എകെ ബാലന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് വനിതകളുടെ സംവിധാനത്തില്‍ സിനിമ നിര്‍മ്മിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച സ്ത്രീ സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാന്‍ ധനസഹായം നല്‍കുന്ന പദ്ധതി പ്രകാരമുള്ള രണ്ട് സിനിമകള്‍ക്ക് വനിതാ ദിനത്തില്‍ തുടക്കമായി. മിനി ഐ ജിയുടെ ‘ഡിവോഴ്‌സ്’ എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ തിരുവനന്തപുരത്ത് നിര്‍വ്വഹിച്ചു. താരാ രാമാനുജത്തിന്റെ ‘നിഷിദ്ധോ’ സിനിമയുടെ സ്വിച്ച് ഓണ്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് ആലപ്പുഴയില്‍ നിര്‍വ്വഹിക്കും.
സിനിമ മേഖലയില്‍ സ്ത്രീകളുടെ സാന്നിധ്യം ശക്തിപ്പെടേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്. അഭിനയ രംഗത്തുപോലും പുരുഷന്റെ നിഴലായി സ്ത്രീ മാറുന്ന രീതിക്കു മാറ്റം വരണം. സ്ത്രീയുടെ വീക്ഷണ കോണില്‍നിന്നുള്ള സിനിമ ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണു വനിതകളുടെ സംവിധാനത്തില്‍ ചലച്ചിത്രങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിക്കു തുടക്കമിടുന്നത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് വനിതകളുടെ സംവിധാനത്തില്‍ സിനിമ നിര്‍മിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്.
തിരുവനന്തപുരം മ്യൂസിയം ബാന്‍ഡ് ഹാളില്‍ നടന്ന ചടങ്ങില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുള്ള അഡ്വാന്‍സും വിതരണം ചെയ്തു. കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ഹരിത കേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ടി.എന്‍. സീമ, യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം, പ്ലാനിങ് ബോര്‍ഡ് അംഗങ്ങളായ കെ.എന്‍. ഹരിലാല്‍, മൃദുല്‍ ഈപ്പന്‍, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുമപ, കെ.എസ്.എഫ്.ഡി.സി. ബോര്‍ഡ് അംഗം ഭാഗ്യലക്ഷ്മി, മാനേജിങ് ഡയറക്ടര്‍ എന്‍. മായ തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments