
കര്‍ണ്ണാല്‍: ‘ ഷീ ഇന്‍സ്‌പെയേഴ്‌സ് അസ് ക്യാമ്പയിന് തുടക്കമിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് വനിത ബസ് ഡ്രൈവര്‍ . പ്രധാനമന്ത്രി നരേന്ദ്രമോദി ആഴ്ചള്‍ക്ക് മുന്നേ സ്ത്രീ ശാക്തീകരണത്തിനായി നടത്തിയ ആഹ്വാനത്തിന് നന്ദി അറിയിക്കുകയാണ് ഹരിയാനക്കാരിയായ അര്‍ച്ചന എന്ന വനിതാ ഡ്രൈവര്‍. സ്ത്രീകളുടെ പ്രാധാന്യം ലോകം തിരിച്ചറിയാന്‍ നരേന്ദ്രമോദിയുടെ ‘ഷീ ഇന്‍സ്പയേഴ്സ് അസ്’ ക്യാപെയിന്‍ വലിയ ആത്മവിശ്വാസമാണ് വനിതകള്‍ക്ക് നല്‍കിയതെന്ന് അര്‍ച്ചന പറഞ്ഞു.
‘ഹരിയാനയിലെ കര്‍ണ്ണാലില്‍ കഴിഞ്ഞ 5 വര്‍ഷങ്ങളായി പൊതുവാഹന ഗതാഗതരംഗത്ത് ബസ്സ് ഡ്രൈവറായി ജോലിനോക്കുകയാണ് അര്‍ച്ചന. സമൂഹത്തിലെ എല്ലായിടത്തു നിന്നും എതിര്‍പ്പുകളേയും കുത്തുവാക്കുകളേയും അതിജീവിച്ചാണ് താന്‍ ഈ രംഗത്ത് കടന്നുവന്നത്. ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്’ താനുള്‍പ്പെടുന്ന വനിതകള്‍ക്ക് പ്രചോദനമേകിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങളും നന്ദിയും അര്‍ച്ചന വാക്കുകളിലൂടെ പ്രകടിപ്പിച്ചു.
ഹരിയാന സര്‍ക്കാര്‍ അര്‍ച്ചനയേയും മറ്റൊരു വനിതാ ടിക്കറ്റ് കളക്ടര്‍ സരിതയേയും അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് ആദരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ട് വനിതകള്‍ക്കായി സമര്‍പ്പിക്കുകയും ഷീ ഇന്‍പയേഴ്സ് അസ് എന്ന ഹാഷ് ടാഗിലൂടെ സമൂഹത്തോട് വനിതകളുടെ അതിജീവനവും പ്രേരണാ ദായകവുമായ കഥകള്‍ പ്രചരിപ്പിക്കുവാനും നടത്തിയ ആഹ്വാനം വന്‍പ്രചാരം നേടിക്കഴിഞ്ഞു.
Post Your Comments