KeralaLatest NewsNews

ലോക വനിതാ ദിനം ആഘോഷമാക്കി രാജ്യം.. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതും മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ ഒരുക്കുന്നതും സ്ത്രീകളുടെ കൂട്ടായ്മ

കൊച്ചി; ലോക വനിതാ ദിനം ആഘോഷമാക്കി രാജ്യം.. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതും മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ ഒരുക്കുന്നതും സ്ത്രീകളുടെ കൂട്ടായ്മ. . കേരളത്തിലെ പൊലീസ് സ്റ്റേഷനുകളുടെ ചുമതലയും വനിതകളുടെ കയ്യിലായിരിക്കും. ലോക വനിതാ ദിനത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി പദ്ധതികളാണ് ഇന്ന് നടപ്പിലാക്കുക. സ്ത്രീകള്‍ക്ക് വനിതാ ദിനത്തില്‍ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിക്കാം എന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഇതിനായി ഷി ഇന്‍സ്പയേഴ്സ് അസ് എന്ന ഹാഷ് ടാഗില്‍ മാതൃകയായ സ്ത്രീകളെ കുറിച്ച് പോസ്റ്റ് ചെയ്യാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. മൈ ഗവണ്‍മെന്റ് ഇന്ത്യ എന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ നൂറ് കണക്കിന് സ്ത്രീകളെ പരിചയപ്പെടുത്തുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ അകമ്ബടിവാഹനത്തില്‍ വനിതാ കമാന്‍ഡോകള്‍ ആയിരിക്കും ഡ്യൂട്ടിയില്‍ ഉണ്ടാകുക. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ആ ദിവസം വനിതാ കമാന്‍ഡോമാരെയും മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കില്‍ വനിതാ പോലീസ് ഗാര്‍ഡുകളെയും നിയോഗിക്കും. ഇക്കൊല്ലം വനിതകളുടെ സുരക്ഷയ്ക്കായുള്ള വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടികള്‍.

കൂടാതെ അവകാശ സംരക്ഷണ സന്ദേശം ഉയര്‍ത്തി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ രാത്രി നടത്തത്തില്‍ പ്രമുഖര്‍ പങ്കെടുത്തു. മന്ത്രി കെ.കെ.ശൈലജയും വനിതാ ഐഎഎസ്ഐപിഎസ് ഉദ്യോഗസ്ഥരും ചലച്ചിത്ര താരങ്ങളും രാത്രി നടത്തത്തിന്റെ ഭാഗമായി. സ്ത്രീകളുടെ അവകാശ സംരക്ഷണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി യുഎന്‍ മുന്നോട്ടുവച്ച ആശയത്തിന്റെ ഭാഗമായിട്ടായിരുന്നു വനിതാ ദിനത്തിന്റെ തലേന്ന് സംസ്ഥാനത്ത് രാത്രി നടത്തം.

shortlink

Related Articles

Post Your Comments

Related Articles


Back to top button