ദില്ലി: ബൈക്കില്ലാത്തതിന്റെ പേരില്‍ കാമുകിയുടെ കുത്ത് വാക്കുകള്‍ കേട്ട് യുവാവ് എട്ടു ബൈക്കുകള്‍ മോഷ്ടിച്ചതിന് അറസ്റ്റില്‍. ഇക്കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു സ്വന്തമായി ഒരു മോട്ടോര്‍ സൈക്കിള്‍ ഇല്ലാത്തതിന് കാമുകി 20 കാരനായ ലളിത് കുമാറിനെ അധിക്ഷേപിച്ചത്. കാമുകിക്ക് തന്നോട് മതിപ്പ് തോന്നാന്‍ വേണ്ടിയാണ് ഇയാള്‍ ബൈക്കുകള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു. ദില്ലിയിലാണ് സംഭവം.
കാമുകി അധിക്ഷേപിച്ചതിനെ തുടര്‍ന്ന് ലളിത് പിന്നീടുള്ള ദിവസങ്ങളില്‍ ബൈക്കുകള്‍ മോഷ്ടിക്കുകയായിരുന്നു. നഗരത്തില്‍ ദ്വാരക പ്രദേശത്ത് രണ്ട് ക്രിമിനലുകള്‍ എത്തിയെന്ന വിവരത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 1.8 ലക്ഷം രൂപ വിലയുള്ള ബൈക്കുകളുമായി പ്രതികള്‍ പിടിയിലായത്. ബൈക്കുകള്‍ മോഷ്ടിച്ചതിന് ലളിതിനൊപ്പം സുഹൃത്തായ ഷഹീദിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്കിന് നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നു. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ആകെ എട്ടു ബൈക്കുകള്‍ മോഷ്ടിച്ചതായി ഇവര്‍ മൊഴി നല്‍കി. കാമുകിയെ സന്തോഷിപ്പിക്കുകയായിരുന്നു ഉദ്ദേശ്യമെന്നും ഇവര്‍ പറഞ്ഞു.
Post Your Comments