KollamKeralaNattuvarthaLatest NewsNews

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ച് പൊ​ളി​ച്ച് വി​ല്‍ക്കൽ: അ​ഞ്ചം​ഗ സം​ഘം പിടിയിൽ

പ​ത്ത​നം​തി​ട്ട തേ​പ്പു​പാ​റ മു​രു​ക​ൻ​കു​ന്ന് രാ​ഖി ഭ​വ​നി​ൽ രാ​ഹു​ൽ (29), കാ​വ​ടി ഭാ​ഗം ഒ​ഴു​കു​പാ​റ പു​ത്ത​ൻ​വീ​ട്ടി​ൽ ശ്യാം ​പി. പ്ര​കാ​ശ് (21), തൊ​ടു​വ​ക്കാ​ട് വി​ഷ്ണു ഭ​വ​നി​ൽ വി​ജീ​ഷ് (21), കാ​വ​ടി​ഭാ​ഗം രാ​ജി ഭ​വ​നി​ൽ അ​ഭി (19), തൊ​ടു​വ​ക്കാ​ട് വ​ലി​യ​വി​ള താ​ഴ​തി​ൽ വീ​ട്ടി​ൽ സി​ബി​ൻ (20) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

പ​ത്ത​നാ​പു​രം: വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്ന്​ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ച് പൊ​ളി​ച്ച് വി​ല്‍ക്കു​ന്ന അ​ഞ്ചം​ഗ സം​ഘം പൊ​ലീ​സ് പി​ടി​യിൽ. പ​ത്ത​നം​തി​ട്ട തേ​പ്പു​പാ​റ മു​രു​ക​ൻ​കു​ന്ന് രാ​ഖി ഭ​വ​നി​ൽ രാ​ഹു​ൽ (29), കാ​വ​ടി ഭാ​ഗം ഒ​ഴു​കു​പാ​റ പു​ത്ത​ൻ​വീ​ട്ടി​ൽ ശ്യാം ​പി. പ്ര​കാ​ശ് (21), തൊ​ടു​വ​ക്കാ​ട് വി​ഷ്ണു ഭ​വ​നി​ൽ വി​ജീ​ഷ് (21), കാ​വ​ടി​ഭാ​ഗം രാ​ജി ഭ​വ​നി​ൽ അ​ഭി (19), തൊ​ടു​വ​ക്കാ​ട് വ​ലി​യ​വി​ള താ​ഴ​തി​ൽ വീ​ട്ടി​ൽ സി​ബി​ൻ (20) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. പ​ത്ത​നാ​പു​രം പൊ​ലീ​സ് ആണ് പി​ടി​കൂ​ടി​യ​ത്.

കൊ​ല്ലം-​പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന്​ ബൈ​ക്കു​ക​ളും സ്കൂ​ട്ട​റു​ക​ളും മോ​ഷ്ടി​ച്ച് പൊ​ളി​ച്ച് പാ​ർ​ട്സാ​ക്കി വി​ൽ​ക്കു​ന്ന​താ​യി​രു​ന്നു ഇ​വ​രു​ടെ രീ​തി. രാ​ത്രി​യി​ൽ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച്​ വീ​ടു​ക​ളു​ടെ മു​ന്നി​ൽ വെ​ച്ചി​രി​ക്കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടി​ക്കു​ന്ന​താ​ണ്​ പ​തി​വ്. മാ​ങ്കോ​ട് മു​ള്ളൂ​ർ നി​ര​പ്പ് സ്വ​ദേ​ശി​യാ​യ ഇ​ബ്രാ​ഹിം സി​ക്ക​ന്ദ​റു​ടെ ബൈ​ക്ക് ര​ണ്ടു​മാ​സം മു​മ്പ്​ വീ​ട്ടു​മു​റ്റ​ത്ത് നി​ന്നും രാ​ത്രി മോ​ഷ​ണം പോ​യ​തി​നെ​തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​റ​സ്റ്റ്.

Read Also : കാനഡയ്ക്ക് എതിരെ കടുത്ത നടപടിയുമായി ഇന്ത്യ, കാനഡ പൗരന്‍മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തി

ബൈ​ക്കി​ന്‍റെ പൊ​ളി​ച്ച ഭാ​ഗ​ങ്ങ​ളും എ​ൻ​ജി​നും ക​ണ്ടെ​ടു​ത്തു. എ​ൻ​ജി​ൻ ന​മ്പ​രും ര​ജി​സ്ട്രേ​ഷ​ന്‍ ന​മ്പ​രും മാ​റ്റം വ​രു​ത്തി​യ മൂ​ന്ന് മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും ഇ​വ​രി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക​ളെ​ക്കു​റി​ച്ച്​ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പ​ത്ത​നാ​പു​രം ഇ​ൻ​സ്പെ​ക്ട​ർ ജ​യ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

പ​ത്ത​നാ​പു​രം എ​സ്.​ഐ ശ​ര​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്​ സം​ഘം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക്രൈം ​എ​സ്.​ഐ സു​നി​ൽ​കു​മാ​ർ, സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഷി​ബു​മോ​ൻ, ശ്രീ​ജി​ത്ത്, വി​നോ​ദ്, രാ​ജീ​വ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതികളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button