
ചെങ്ങന്നൂർ: മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന് വഴിയാത്രക്കാരായ സ്ത്രീകളുടെ മാല കവരുന്ന സംഘം പൊലീസ് പിടിയിൽ. പത്തനംതിട്ട റാന്നി പഴവങ്ങാടി കരികുളം കള്ളിക്കാട്ടില്‍ ബിനു തോമസ് (32), ചെങ്ങന്നൂര്‍ പാണ്ടനാട് വെസ്റ്റ് ഒത്തന്റെകുന്നില് അനു ഭവനത്തില്‍ അനു (40), ഇയാളുടെ ഭാര്യ വിജിത വിജയൻ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ പൊലീസ് ആണ് പിടികൂടിയത്.
ആഗസ്റ്റ് 14-ന് ആണ് സംഭവം നടന്നത്. ചെങ്ങന്നൂര്‍ പുത്തന്‍വീട്ടില്‍പടി ഓവര്‍ ബ്രിഡ്ജിന് സമീപത്തു നിന്നും മോഷ്ടിച്ച സ്പ്ലെൻഡർ ബൈക്കിൽ കറങ്ങി നടന്നാണ് മോഷണം നടത്തിയത്. ഇടനാട് ഭാഗത്ത് റോഡിലൂടെ നടന്നു പോയ സ്ത്രീയുടെ മൂന്നര പവന് വരുന്ന സ്വർണമാല പ്രതികള്‍ പൊട്ടിച്ചെടുത്തിരുന്നു.
Read Also : ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബേക്കറിയില്‍ ബഹളമുണ്ടാക്കിയ സംഭവം: ഗ്രേഡ് എസ്ഐക്ക് സസ്പെന്ഷന്
ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി. എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ എ. സി. വിപിൻ, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ശ്രീജിത്ത്, ശ്രീകുമാര്‍, അനിലാകുമാരി, സീനിയര്‍ സി.പി.ഒ മാരായ അനില്‍ കുമാര്‍, സിജു, സി.പി.ഒ മാരായ സ്വരാജ്, ജിജോ സാം, വിഷ്ണു, പ്രവീണ്‍, ജുബിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments