
ന്യൂഡല്‍ഹി: കൊറോണ സംബന്ധിച്ച് രാജ്യത്ത് പടരുന്നത് നിരവധി അഭ്യൂഹങ്ങള്‍ … ജനങ്ങള്‍ക്ക് നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി . കൊറോണ വൈറസ് ബാധ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ വൈറസില്‍ എന്ത് ചെയ്യണം , എന്ത് ചെയ്യരുതെന്ന അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്. പകരം ഡോക്ടറുടെ സേവനം തേടുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. ജന്‍ ഔഷധി ഗുണഭോക്താക്കളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ ഹാന്റ് ഷേക്ക് ഒഴിവാക്കി പകരം നമസ്തെ പറഞ്ഞ് അഭിവാദ്യം ചെയ്യണമെന്ന് പ്രധാനമന്ത്രി വീണ്ടും അഭ്യര്‍ത്ഥിച്ചു.
read also : നിപയേയും കൊറോണയേയും നേരിട്ട കേരള മോഡല്‍ സ്വീകരിച്ച് മാരക വൈറസിനെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍
അതേസമയം ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 33 ആയി. നിലവില്‍ രണ്ടാള്‍ക്ക് കൂടിയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അമൃത്സറിലും പഞ്ചാബിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിലെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
രോഗികളുടെ ആരോഗ്യ നിലയില്‍ പ്രശ്നങ്ങളില്ലെന്നും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊറോണയുടെ പശ്ചാത്തലത്തില്‍ പൊതു പരിപാടികള്‍ ഒഴിവാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേസം നല്‍കി. ജാഗ്രത പാലിക്കാനും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
Post Your Comments