CricketLatest NewsNewsSports

സാരിയുടുത്ത് ബാറ്റേന്തി പന്തുകള്‍ പറപ്പിച്ച് താരം ; കാരണം ഇതാണ്

മുംബൈ: വനിതാ ദിനത്തോടനുബന്ധിച്ച് സാരിയുടുത്ത് ബാറ്റേന്തി ഇതിഹാസ താരം മിതാലി രാജ്. ഐസിസി വനിതാ ട്വന്റി20 ലോകകപ്പ് ഫൈനലിനു തൊട്ടു മുമ്പ് ടീം ഇന്ത്യയെ പ്രചോദിപ്പിക്കുന്ന വീഡിയോയ്ക്ക് വേണ്ടിയാണ് സാരിയുടുത്ത് താരം ബാറ്റുമായി ക്രീസിലെത്തിയിരിക്കുന്നത്. വീഡിയോയില്‍ തന്റെ അപൂര്‍വ നേട്ടങ്ങളെപറ്റിയും പറയുന്നുണ്ട്. സാരിയുടുത്ത് ഷോട്ടുകള്‍ പായിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഔദ്യോഗിക അക്കൗണ്ടിലുടെയാണ് മിതാലി രാജ് പങ്കുവെച്ചത്.

ഞങ്ങള്‍ക്കും കഴിയുമെന്ന് ലോകത്തിനു മുന്നില്‍ കാണിക്കുക. കമോണ്‍ ടീം ഇന്ത്യ. നാട്ടിലേക്ക് ട്രോഫി എത്തിക്കുക. വീഡിയോയില്‍ മിതാലി പറയുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ള വനിതാ മിതാലി രാജ്.

https://www.instagram.com/p/B9UVMI8pXiv/

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയ്ക്ക് ഓസ്ട്രേലിയയാണ് എതിരാളികള്‍. ലോകകപ്പിലെ ആദ്യ കിരീടമാണ് ഇന്ത്യ പെണ്‍പട ലക്ഷ്യമിടുന്നത്. ഇംഗ്ലണ്ടിനെതിരായ സെമി സെമി മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചതോടെയാണ് ഇന്ത്യന്‍ ടീം ഫൈനലില്‍ പ്രവേശിച്ചത്. ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ഓസീസ് ഫൈനലില്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button