
തിരുവനന്തപുരം: വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കായി സംഘടിപ്പിച്ച രാത്രി നടത്തത്തിൽ പങ്കെടുത്ത് മന്ത്രി കെ.കെ ശൈലജ. സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ ഒഴിവാക്കേണ്ടതാണ്. സ്ത്രീകൾക്കും സഞ്ചാര സ്വാതന്ത്യമുണ്ട്. പൊതു ഇടം സ്ത്രീകളുടേയും കൂടിയാണ്. അത് സമൂഹം അംഗീകരിക്കണം. അതിനും കൂടിയാണ് രാത്രി നടത്തം സംഘടിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി. നിശാഗന്ധിയിൽ നിന്നും കിഴക്കേകോട്ട ഗാന്ധി പാർക്കിലേക്ക് നടന്ന രാത്രി നടത്തത്തിലാണ് ആരോഗ്യമന്ത്രി പങ്കെടുത്തത്.
Post Your Comments