ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം ലഭിച്ച എട്ടുവയസുകാരിയുടെ വാക്കുകള്‍ വനിതാ ദിനത്തിന് മുന്നോടിയായി രാജ്യത്ത് ചര്‍ച്ച ആകുകയാണ്. ‘പ്രിയപ്പെട്ട നരേന്ദ്രമോദി ജീ, നിങ്ങള്‍ എന്റെ ശബ്ദം കേള്‍ക്കാന്‍ പോകുന്നില്ലെങ്കില്‍ ദയവുചെയ്ത് എന്നെ ആഘോഷിക്കാതിരിക്കൂ..’ എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകയായ ലിസിപ്രിയ കംഗുജം എന്ന മണിപ്പൂര്‍ സ്വദേശിനി പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം നിരസിച്ച് പറഞ്ഞത്. വനിതാ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിലേക്കാണ് ലിസിപ്രിയയെ ക്ഷണിച്ചിരുന്നത്.
ഷി ഇന്‍സ്പൈര്‍സ് അസ്’ എന്ന പരിപാടിയിലേക്ക് ലിസിപ്രിയ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ‘രാജ്യത്തെ പ്രചോദിപ്പിക്കുന്ന സ്ത്രീകളുടെ പട്ടികയിലേക്ക് എന്നെ തിരഞ്ഞെടുത്തതില്‍ നന്ദിയുണ്ട്. ഞാന്‍ ഒരുപാട് ആലോചിച്ചു ഈ പരിപാടിയില്‍ പങ്കെടുക്കണമോ എന്ന്. ഒടുവില്‍ ?ഞാന്‍ തീരുമാനിച്ചു. ഈ പരിപാടിയില്‍ ഞാന്‍ പങ്കെടുക്കുന്നില്ല. ജയ് ഹിന്ദ്’ ലിസിപ്രിയ ട്വിറ്ററില്‍ കുറിച്ചു.
Dear @narendramodi Ji,
Please don’t celebrate me if you are not going to listen my voice.Thank you for selecting me amongst the inspiring women of the country under your initiative #SheInspiresUs. After thinking many times, I decided to turns down this honour. ??
Jai Hind! pic.twitter.com/pjgi0TUdWa
— Licypriya Kangujam (@LicypriyaK) March 6, 2020
2019 ഡിസംബറില്‍ മാഡ്രിഡില്‍ നടന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രത്യേക സെഷനില്‍ ലിസിപ്രിയ സംസാരിച്ചിരുന്നു. എ.പി.ജെ. അബ്ദുല്‍ കലാം ചില്‍ഡ്രന്‍ അവാര്‍ഡും ലിസിപ്രിയ നേടിയിട്ടുണ്ട്. വായുമലിനീകരണത്തിനെതിരെ സജീവമായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകയാണ് ലിസിപ്രിയ.
Post Your Comments