തൃശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന പുതുവീട്ടില്‍ നൗഷാദ് കൊലപാതക കേസില്‍ ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൂടി പിടിയിലായി. വടക്കേക്കാട് ഞമനയങ്ങാട് സ്വദേശി മുഹമ്മദ് ഷാഫി ആണ് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് ഷാഫിയെന്നു അന്വേഷണ സംഘം പറഞ്ഞു.ഇതുവരെ കേസില്‍ പത്ത് എസ്ഡിപിഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. സംഭവത്തില്‍ പ്രധാന പ്രതികളായ മുബീന്‍, ഫെബീര്‍, മുഹമ്മദ് മുസ്തഫ, ഫാബിസ് അബൂബക്കര്‍ എന്നിവര്‍ നേരത്തെ പോലീസ് പിടിയിലായിരുന്നു.
സംഭവത്തില്‍ മൊത്തം 20 പ്രതികളാണുള്ളത്. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ജൂലൈ 30നാണ് ചാവക്കാട് സ്വദേശി നൗഷാദിനെ പുന്ന സെന്ററില്‍ വെച്ചു അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. നൗഷാദ് ഉള്‍പ്പടെ നാല് പേരെയാണ് എസ്ഡിപിഐ സംഘം അതിക്രൂരമായി വെട്ടിയത്.പുന്ന മേഖലയില്‍ എസ്.ഡി.പി.ഐ.യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൊല്ലപ്പെട്ട നൗഷാദ് തടസ്സമായതിന്റെ വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്. പ്രദേശത്ത് മാസങ്ങള്‍ക്കുമുമ്പ് കോണ്‍ഗ്രസ്-എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ അടിപിടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നൗഷാദ് സംരക്ഷിച്ചതാണ് വൈരാഗ്യത്തിന് വീര്യം കൂട്ടിയതെന്ന് പറയുന്നു..
Post Your Comments