Latest NewsKeralaNews

ചാവക്കാട് നൗഷാദ് കൊലക്കേസ്; ഒരു പ്രതി കൂടി കീഴടങ്ങി

തൃശ്ശൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചാവക്കാട് പുന്ന പുതുവീട്ടില്‍ നൗഷാദിനെ വെട്ടിക്കൊന്ന കേസില്‍ ഒരു പ്രതി കൂടി കീഴടങ്ങി. എസ്ഡിപിഐ പ്രവര്‍ത്തകനും ചെറുതുരുത്തി സ്വദേശിയുമായ അര്‍ഷാദ് ആണ് കീഴടങ്ങിയത്. കേസില്‍ ഇതുവരെ ഏഴ് പേരാണ് അറസ്റ്റിലായിട്ടുള്ളത്.

ALSO READ:  കനത്ത നഷ്ടത്തിനു ശേഷം ഓഹരി വിപണിയിൽ ഉണർവ്

നൗഷാദിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചും െപോലീസും ഉള്‍പ്പെട്ട പ്രത്യേക സംഘത്തിന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. അന്വേഷണം കാര്യക്ഷമമാക്കണം എന്ന നൗഷാദിന്റെ കുടുംബത്തിന്റെ ആവശ്യം കണക്കിലെടുത്താണ് ഈ തീരുമാനം.
തൃശ്ശൂര്‍ ക്രൈം ബ്രാഞ്ച് എസ്.പി. കെ.എസ്. സുദര്‍ശന്‍, തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വി.എ. ഉല്ലാസ്, മലപ്പുറം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. എം.പി. മോഹനചന്ദ്രന്‍, തൃശ്ശൂര്‍ സിറ്റി ക്രൈം ഡിറ്റാച്ച്മെന്റ് എ.സി.പി. സി.ഡി. ശ്രീനിവാസന്‍, പൊന്നാനി തീരദേശ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എം.കെ. ഷാജി എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍.

ALSO READ: 19കാരിയുടെ ശരീരഭാരം ക്രമാതീതമായി കുറയുന്നു; പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി

ജൂലൈ 31നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നൗഷാദിനെ ചാവക്കാട്ട് വച്ച് ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ 20 പ്രതികളാണുള്ളത്. അര്‍ഷാദ് ഉള്‍പ്പെടെ കേസില്‍ അന്വേഷണസംഘം അറസ്റ്റുചെയ്ത ഏഴ് പ്രതികളും എസ്.ഡി.പി.ഐ., പോപ്പുലര്‍ ഫ്രണ്ട് എന്നിവയുടെ നേതാക്കളും പ്രവര്‍ത്തകരുമാണ്. എസ്.ഡി.പി.ഐ. പ്രവര്‍ത്തകനായ എടക്കഴിയൂര്‍ നാലാംകല്ല് തൈപ്പറമ്പില്‍ മുബിന്‍ (26), പോപ്പുലര്‍ ഫ്രണ്ടിന്റെ മന്ദലാംകുന്ന് ഏരിയാ പ്രസിഡന്റ് പുന്നയൂര്‍ അവിയൂര്‍ വാലിപറമ്പില്‍ ഫെബീര്‍ (30), പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ചെറുതുരുത്തി വെട്ടിക്കാട്ടിരി ഇരക്കാട്ടില്‍ മുഹമ്മദ് മുസ്തഫ (37), പോപ്പുലര്‍ ഫ്രണ്ട് ചാവക്കാട് ഡിവിഷന്‍ മുന്‍ പ്രസിഡന്റ് പാലയൂര്‍ കരിപ്പയില്‍ ഫാമിസ് (42), ഗുരുവായൂര്‍ കോട്ടപ്പടി തോട്ടത്തില്‍ (കറുപ്പംവീട്ടില്‍) ഫൈസല്‍ (37), പോപ്പുലര്‍ ഫ്രണ്ടിന്റെ ചാവക്കാട് ഏരിയാ പ്രസിഡന്റ് പുന്ന അറയ്ക്കല്‍ ജമാലുദ്ദീന്‍ (കാരി ഷാജി 49) എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്.

ALSO READ: 36 മണിക്കൂര്‍ തുടര്‍ച്ചയായി ഉദ്ധാരണം, വേദനകൊണ്ട് പുളഞ്ഞ് യുവാവ്; ഒടുവില്‍ സംഭവിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button