KeralaLatest NewsIndiaCrime

കോൺഗ്രസ് പ്രവർത്തകൻ നൗഷാദ് വധം ; ഗൂഢാലോചന നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിൽ

കേസ് എന്‍ ഐ എ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൗഷാദിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

തൃശ്ശൂര്‍ : ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ചാവക്കാട് സ്വദേശികളായ മുഹമ്മദ് മുസ്തഫ്, ഫാമിസ് അബൂബക്കര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയതത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. നൗഷാദിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയത് ഇവരാണെന്ന് പോലീസ് പറഞ്ഞു. അതേ സമയം കേസ് എന്‍ ഐ എ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൗഷാദിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുള്ളതായും, എസ് ഡി പി ഐ പോപ്പുലര്‍ ഫ്രണ്ട് നോതാക്കളുമായി നാമ്പത്തിക ഇടപാടുകള്‍ ഉള്ളതായും കുടുംബം ആരോപിച്ചു. കൊലപാതകം നടന്ന് മൂന്നാഴ്ച്ച കഴിഞ്ഞിട്ടും കൂടുതല്‍ പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. അന്വേഷണം ശരിയായ ദിശയിലല്ലെന്നും, പോലീസുകാര്‍ക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുള്ളതിനാല്‍ കേസ് എന്‍ഐഎയ്ക്ക് കൈമാറണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button