തിരുവനന്തപുരം: ബിജെപി ഭാരവാഹിപട്ടികയില്‍ പരാതിയുമായി എത്തേണ്ടെന്നു നേതാക്കള്‍ക്ക് കേന്ദ്ര നേതൃത്വത്തിന്റെ മുന്നറിയിപ്പ്. മാത്രമല്ല അച്ചടക്കത്തിനു വിരുദ്ധമായി പരസ്യ പ്രസ്താവനകള്‍ ഉണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നുമ കേന്ദ്രം അറിയിച്ചു. ഇടഞ്ഞു നില്‍ക്കുന്നവരോട് സ്ഥാനമേറ്റെടുക്കാന്‍ സമ്മര്‍ദം ചെലുത്തേണ്ടെന്നാണ് മുരളീധര വിഭാഗത്തിന്റെ തീരുമാനം. പ്രതിഷേധം നേരിട്ടറിയിക്കാനായി കൃഷ്ണദാസ് പക്ഷത്തെ പ്രമുഖര്‍ ഡല്‍ഹിയിലെത്തിയതിനു പിന്നാലെയാണ് കേന്ദ്രം നിലപാട് കടുപ്പിച്ചത്.
കെ.സുരേന്ദ്രനു കീഴില്‍ പ്രവര്‍ത്തിക്കാന്‍ തയാറാല്ലെന്നു എ.എന്‍.രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, എം.ടി.രമേശ് എന്നിവര്‍ നേരത്തെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. പുതിയ ഭാരവാഹി പട്ടിക വന്നശേഷവും ഇവര്‍ സ്ഥാനമേറ്റെടുക്കാതെയുള്ള പ്രതിഷേധത്തിലുമാണ്. വക്താവായി നിയമിച്ച എം.എസ്.കുമാര്‍ സ്ഥാനമേറ്റെടുക്കാന്‍ തയാറാല്ലെന്നു ചൂണ്ടികാട്ടി കത്തും നല്‍കി. കേരളത്തിലെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുള്ള ചുമതല സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷിനാണ് നല്‍കിയിരിക്കുന്നത്. സ്ഥാനമേറ്റെടുക്കാനായി ഇവരില്‍ സമ്മര്‍ദം ചെലുത്തേണ്ടെന്നാണ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാട്. അതേസമയം ഭാരവാഹി പട്ടികയില്‍ പ്രതിഷേധമുള്ളവരോടു സംസാരിക്കുമെന്നു വി.മുരളീധരന്‍ പറഞ്ഞു.
Post Your Comments