മാര്‍ച്ച് 9 നാണ് ആറ്റുകാല്‍ പൊങ്കാല. ആറ്റുകാലമ്മയ്ക്ക് മണ്‍കലത്തിലാണ് പൊങ്കാല ഇടുന്നത്. കൂടാതെ നിവേദ്യം പാകം ചെയ്യുമ്പോള്‍ ചിരട്ടത്തവി മാത്രമേ ഉപയോഗിക്കാവൂ എന്നും ഐതീഹ്യമുണ്ട്. പൊങ്കാലയ്ക്കുള്ള മണ്‍കലങ്ങളും വിവിധ തരത്തിലുണ്ട്. അതായത് ഇതെല്ലാം പാലിച്ചാല്‍ മാത്രമേ പൊങ്കാല ആറ്റുകാലമ്മയ്ക്ക് ഇഷ്ടപ്രസാദമായി മാറുകയുള്ളുവെന്നാണ് പറയുന്നത്. ഭൂമിയെ പ്രതിനിധീകരിക്കുന്ന മണ്‍കലവും അരിയും, മറ്റു ഭൂതങ്ങളായ വായു, ജലം, ആകാശം, അഗ്നി എന്നിവയോടു ചേരുമ്പോള്‍ ഉണ്ടാകുന്ന ആനന്ദമാണ് യഥാര്‍ത്ഥത്തില്‍ പൊങ്കാല നെവേദ്യം.
പൊങ്കാല സമർപ്പിക്കുവാൻ അനുവാദം ചോദിക്കുന്നു എന്ന സങ്കൽപ്പത്തിൽ പൊങ്കാലയ്ക്ക് മുൻപ് ക്ഷേത്രദർശനം നടത്തണം. . പൊങ്കാല നിവേദ്യത്തിനു ശേഷം ശിരോ രോഗങ്ങള്‍ നീങ്ങുവാൻ ദേവിയുടെ ഇഷ്ട നിവേദ്യമായ മണ്ടപ്പുറ്റ്, കാര്യസിദ്ധിക്കായി തെരളി (കുമ്പിളപ്പം) എന്നിവ സമർപ്പിക്കുന്നവരും ഉണ്ട്.
Post Your Comments