Specials

പൊങ്കാലക്കായി എത്തുന്നവര്‍ ഈ ആരോഗ്യ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം

ലോകത്തിലെ ഏറ്റവും വലിയ സ്ത്രീകൂട്ടായ്മയായി ഗിന്നസ് ബുക്കില്‍ വരെ ഉള്‍പ്പെട്ട ആറ്റുകാല്‍ ദേവീ ക്ഷേത്ര പൊങ്കാലയ്ക്കായി തലസ്ഥാനം ഒരുങ്ങി കഴിഞ്ഞു. പൊങ്കാലക്കായി എത്തുന്നവര്‍ ഈ ആരോഗ്യ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം.

1. വേനല്‍കാലം ആയതുകൊണ്ടുതന്നെ ചൂടിനെ പ്രതിരോധിക്കാന്‍ പൊങ്കാലയിടുമ്പോള്‍ തുണി കൊണ്ട് തലയും മുഖവും മറയ്ക്കുക.
2. വെള്ളം ധാരാളം കുടിക്കുക. പഴങ്ങളും കഴിക്കാന്‍ ശ്രമിക്കണം

3. ചൂട് അധികം അറിയാതിരിക്കാന്‍ കോട്ടണ്‍ വസ്ത്രങ്ങളോ ഇളം നിറത്തിലുള്ള വസ്ത്രങ്ങളോ ധരിക്കാന്‍ ശ്രദ്ധിക്കുക.
4. വഴിയോരങ്ങളിലെ ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കുക.

5. കുട, തൊപ്പി എന്നിവ ഉപയോഗിക്കുന്നത് സൂര്യാഘാതം തടയാന്‍ സഹായിക്കും

6. അതുപോലെ തന്നെ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്.

7. ചെരുപ്പുകള്‍ നിര്‍ബന്ധമായി ധരിക്കണം. പൊങ്കാലയ്ക്ക് ശേഷം കാലിന്റെ അടിഭാഗം പരിശോധിക്കണം. പൊള്ളലോ മുറിവുകളോ ഉണ്ടോ എന്ന് പരിശോധിക്കണം.

8. തലകറക്കം അനുഭവപ്പെട്ടാലുടന്‍ ഉടന്‍ കിടക്കുക. ശേഷം വൈദ്യസഹായം തേടുക.

9. ആസ്മയുളളവര്‍ക്ക് ശ്വാസംമുട്ട് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഇന്‍ഹേലര്‍ ഉപയോഗിക്കുന്നവര്‍ അത് കരുതുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button