വിനീത പിള്ള
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ. ദേവിയെ കുറിച്ചുള്ള ഐതിഹ്യങ്ങളിൽ പ്രധാനപ്പെട്ടതായി രണ്ടെണ്ണം ഇവിടെ കുറിക്കുന്നു . കണ്ണകി! അതിസുന്ദരി, കോവാലൻ എന്ന ധനിക യുവാവാണ് ഭർത്താവ്.
കാവേരിപൂം പട്ടണത്തിൽതാമസം. വേറെ ബന്ധങ്ങളിൽ പെട്ട കോവാലന് സ്വത്തെല്ലാം നഷ്ടപ്പെടുന്നു. ആകെയുള്ളത്, കണ്ണകിയുടെ, രത്നങ്ങൾ നിറച്ച രണ്ട് ചിലമ്പ്. അത് വിൽക്കാൻ ആയി മധുര പട്ടണത്തിൽ എത്തുന്നു. അവിടത്തെ രാജ്ഞിയുടെ, ചിലമ്പുകൾ ആയിടെ മോഷണം പോയിരുന്നു. കണ്ണകിയുടെ ചിലമ്പുമായി സാദൃശ്യം ഉള്ളവ. കോവാലന്റെ പേരിൽ മോഷണകുറ്റം ആരോപിച്ചു, തല വെട്ടുന്നു. ഇതറിഞ്ഞ കണ്ണകി കോവലന്റെ നിരപരാധിത്വവും തെളിയിക്കാൻ പാഞ്ഞെത്തി.
കണ്ണകി തന്റെ ചിലമ്പ് പൊട്ടിച്ചപ്പോൾ, അതിൽ നിന്നും രത്‌നങൾ ചിതറി. രാജ്ഞി യുടെ ചിലമ്പ് പൊട്ടിച്ചപ്പോൾ മുത്തുകളും. പശ്ചാത്താപം കൊണ്ട് രാജാവും, രാജ്ഞിയും മരിച്ചു. ഇതിൽ മതി വരാതെകണ്ണകി തന്റെ ഒരു മുല പറിച്ചെറിഞ്ഞു, മധുര നഗരം കത്തി ചാമ്പലാവട്ടെ എന്ന് ശപിക്കുന്നു തന്റെ പാതിവൃത്യത്തിന്റെ ശക്തി കൊണ്ടത് സത്യമായി. മധുര ദേവിയുടെ അപേക്ഷ പ്രകാരം, ശാപം പിൻവലിക്കുകയും, കേരളത്തിൽ കൊടുങ്ങല്ലൂർ കുരുംബ ക്ഷേത്രത്തിൽ ഇരിക്കാൻ വരികയും ചെയ്തു. മാർഗ്ഗമധ്യേ, കണ്ണകി വിശ്രമിച്ച സ്ഥലമത്രെ ഇന്നത്തെ ആറ്റുകാൽ ക്ഷേത്രം.
ക്ഷേത്രത്തില്‍ ഉത്സവകാലങ്ങളില്‍ പാടിവരുന്ന തോറ്റംപാട്ട് കണ്ണകി ചരിത്രത്തെ ആസ്പദമാക്കിയിട്ടുള്ളതാണ്. ക്ഷേത്രഗോപുരങ്ങളില്‍ കൊത്തിയിട്ടുള്ള ശില്‍പങ്ങളില്‍ കണ്ണകി ചരിത്രത്തിലെ ദൃശ്യങ്ങളും ഉള്‍പ്പെടുന്നു.
ഇന്നും പൊങ്കാല, കരമാനയാറിനു അപ്പുറത്തേയ്ക്കില്ല. അവിടെ പൊങ്കാല അർപ്പിച്ചാൽ ദേവി തിരികെ പോകുമെന്ന് വിശ്വാസം.
തന്റെ വീട്ടിൽ കൊണ്ടുപോയി ഭക്ഷണം കൊടുത്ത് ബാലികയെ വീട്ടിൽ താമസിപ്പിക്കാമെന്ന് വിചാരിച്ചെങ്കിലും ബാലിക അപ്രത്യക്ഷയായി. അന്ന് രാത്രിയിൽ കാരണവർ കണ്ട സ്വപ്‌നത്തിൽ ആദിപരാശക്തിയായ പ്രപഞ്ചനാഥ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ അരുളി: “നിന്റെ മുന്നിൽ ബാലികാ രൂപത്തിൽ ഞാൻ വന്നപ്പോൾ നീ അറിഞ്ഞില്ല. ഞാൻ അടയാളപ്പെടുത്തുന്ന സ്‌ഥലത്ത് ക്ഷേത്രം പണിത് എന്നെ കുടിയിരുത്തണം. അങ്ങനെയെങ്കിൽ ഈ സ്‌ഥലത്തിന് മേൽക്കുമേൽ അഭിവൃദ്ധിയുണ്ടാകും.” പിറ്റേദിവസം രാവിലെ കാവിലെത്തിയ കാരണവർ ശൂലത്താൽ അടയാളപ്പെടുത്തിയ മൂന്നു രേഖകൾ കണ്ടു. പിറ്റേന്ന് അവിടെ കോവിലുണ്ടാക്കി ദേവിയെ കുടിയിരുത്തി. കൊടുങ്ങല്ലൂരിൽ വാഴുന്ന സർവേശ്വരിയായ ശ്രീഭദ്രകാളി ആയിരുന്നു ആ ബാലികയെന്നാണ് വിശ്വാസം.ഇതാണ് മറ്റൊരു ഐതിഹ്യം.
വടക്കോട്ടാണ് ദേവിയുടെ ദർശനം. രണ്ട് വിഗ്രഹങ്ങൾ ഉണ്ട് ശ്രീകോവിലിൽ. മൂലവിഗ്രഹം സ്വർണ്ണ അങ്കി കൊണ്ട് ആവരണം ചെയ്തിരിക്കുന്നു. മൂലവിഗ്രഹത്തിനു താഴെ അഭിഷേക വിഗ്രഹവും. കുംഭ മാസത്തിലെ കാർത്തിക നാളിൽ തുടങ്ങി, പൂരം വരെ ഒൻപതു ദിവസമാണ് ഉത്സവം. പൂരം നാളിലാണ് ചരിത്ര പ്രസിദ്ധമായ പൊങ്കാല.
Post Your Comments