
കുമളി: എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി നാലുപേര്‍ പിടിയിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ നാസിം (23), ഫൈസല്‍ (23), അഖില്‍ (25), നിതിന്‍ (22) എന്നിവരാണ് പിടിയിലായത്. ഇവരുടെ കാറിൽ നിന്ന് 510 ഗ്രാം കഞ്ചാവ് കണ്ടെത്തി. തമിഴ്നാട് കമ്പത്തുനിന്നും 6000 രൂപയ്ക്ക് ആണ് കഞ്ചാവ് വാങ്ങിയതെന്ന് പിടിയിലായവര്‍ മൊഴിനല്‍കി.
Post Your Comments