മകള്‍ സൗഭാഗ്യയുടെ വിവാഹ സമയത്ത് എടുത്ത വീഡിയോയിലെ ഒരു രംഗം മോശമായ രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ പ്രതികരണവുമായി താര കല്യാൺ രംഗത്ത്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അവരുടെ പ്രതികരണം. ആ സ്റ്റില്‍ പോസ്റ്റ് ചെയ്തയാളെയും അത് പ്രചരിപ്പിച്ചവരെയും താൻ വെറുക്കുന്നു. സമൂഹമാധ്യമങ്ങളിൽ എന്നെക്കുറിച്ചുള്ള ഒരു ഫോട്ടോ വൈറലാകുന്നുണ്ട്. കുറേ പേർ അത് ഷെയർ ചെയ്യുകയും കമന്റ് ചെയ്യുകയും ആസ്വദിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അതിന്റെ ബാക്ഗ്രൗണ്ട് നിങ്ങൾക്കറിയാമോ. എന്റെ മകളുടെ കല്യാണം ഒറ്റയ്ക്ക് നടത്താനുള്ള ധൈര്യമില്ലാഞ്ഞിട്ട് ഭഗവാനെ കൂട്ടുപിടിച്ച്, ഗുരുവായൂരപ്പന്റെ കൈപിടിച്ച് നടത്തിയ കല്യാണം. ആ കല്യാണത്തിനിടയ്ക്ക് എപ്പോഴോ ഒരു അവസരത്തിലുണ്ടായ ഒരു വീഡിയോ ക്ലിപ്പിന്റെ ഒരു ഭാഗമെടുത്ത് ചിത്രമാക്കിയാണ് പ്രചരിപ്പിച്ചിരിക്കുന്നത്. അത് പോസ്റ്റ് ചെയ്ത മഹാനോട് ചോദിക്കട്ടെ, നിന്റെയൊക്കെ മനസ്സ് കല്ലാണോ. നിനക്കുമില്ലേ വീട്ടിൽ അമ്മ. നിന്നെ ഇങ്ങനെയാണോ വളർത്തിയത്. ഈ ജന്മം ഞാനെന്ന വ്യക്തി നിന്നോട് ഒരിക്കലും പൊറുക്കില്ല. നിന്നെ പ്രസവിച്ച അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടെയെന്നും താര കല്യാൺ പറയുന്നു.
View this post on Instagram
Post Your Comments