Latest NewsJobs & VacanciesNewsCareer

സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള ലിമിറ്റഡില്‍ തൊഴിലവസരം , സ്ഥിരനിയമനം : അപേക്ഷ ക്ഷണിച്ചു

അവസാന തീയതി: മാര്‍ച്ച് 12

സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള ലിമിറ്റഡില്‍ തൊഴിലവസരം. വര്‍ക്ക്‌മെന് കാറ്റഗറി തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. സ്‌കില്‍ഡ് വര്‍ക്കര്‍ ട്രെയിനി(വെല്‍ഡര്‍ – 10, ഫിറ്റര്‍ – 8, ഇലക്ട്രീഷ്യന്‍ – 5, മോള്‍ഡര്‍ – 8, ഡ്രോട്‌സ്മാന്‍ മെക്കാനിക്കല്‍- 1, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ – 4, ഇലക്ട്രോണിക്‌സ് – 2, സിവില്‍ – 4, കൊമേഴ്‌സ് – 5)-52, അണ്‍സ്‌കില്‍ഡ് വര്‍ക്കര്‍ – 15 എന്നിങ്ങനെ ആകെ 67 ഒഴിവുണ്ട്. സ്ഥിരനിയമനമാണ്.

സ്‌കില്‍ഡ് വര്‍ക്കര്‍ ട്രെയിനിക്ക് ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐയും അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. കൊമേഴ്‌സ് വിഭാഗത്തിന് വി.എച്ച്.എസ്.ഇ. കൊമേഴ്‌സും അപ്രന്റിസ്ഷിപ്പും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. അണ്‍സ്‌കില്‍ഡ് വര്‍ക്കറിന് എട്ടാം ക്ലാസ് ആണ് യോഗ്യത. എഴുത്തുപരീക്ഷയുടെയും സ്‌കില്‍ ടെസ്റ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്, സ്ഥിരനിയമനമാണ്.

വിശദവിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.cmdkerala.net/
അവസാന തീയതി: മാര്‍ച്ച് 12

shortlink

Related Articles

Post Your Comments

Related Articles


Back to top button