തിരുവനന്തപുരം: രാജ്യത്ത് തൊഴിൽ രംഗത്ത് വലിയ മാറ്റം സംഭവിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തൊഴിലിന് അനുസരിച്ചുള്ള തൊഴിലാളികളെ ലഭിക്കുന്നതിനുള്ള കോഴ്‌സുകൾ തുടങ്ങാൻ കഴിഞ്ഞിട്ടില്ല.
വ്യവസായ വകുപ്പുമായി ആലോചിച്ച് കേരള മോഡൽ I.T.I ആരംഭിക്കുന്ന കാര്യം പരിഗണിക്കും.കേന്ദ്രത്തിൽ നിന്ന് ആവശ്യത്തിന് സഹായമില്ല. കേരളത്തിലെ ഐ.ടി.ഐകളിൽ പുതിയ കോഴ്സുകൾ തുടങ്ങുന്നതിനു വേണ്ട സഹായങ്ങൾ ലഭിക്കുന്നില്ല.
ഐ.ടി.ഐകളിലെ കോഴ്സുകൾ നവീകരിക്കേണ്ടത് അത്യാവശ്യമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. കേന്ദ്രത്തിന് കേരളത്തോടുള്ള സമീപനം മാറണമെന്നും ശിവൻകുട്ടി വ്യക്തമാക്കി.
Post Your Comments