ന്യൂയോർക്ക് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക ചേഷ്ടകള്‍ കാണിച്ച ഇന്ത്യൻ വിദ്യാർത്ഥിക്ക് അമേരിക്കയിൽ ശിക്ഷ വിധിച്ചു. സച്ചിന്‍ അജി ഭാസ്കര്‍ എന്ന 23 കാരനെയാണ് കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചത്. കുറഞ്ഞ ശിക്ഷയായ 10 വര്‍ഷമോ കൂടിയ ശിക്ഷയായ ജീവപര്യന്തം തടവോ ആണ് ഇയാള്‍ക്കെതിരെ നിലനിലനില്‍ക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കൂടാതെ 2,50424ഡോളർ (ഏകദേശം 1,84,32,500 രൂപ) പിഴയായി നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
Also read : രണ്ടാമതും പെണ്‍കുട്ടി; നവജാത ശിശുവിനെ മാതാപിതാക്കളും മുത്തച്ഛനും ചേര്‍ന്ന് കൊലപ്പെടുത്തി
2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലൈംഗിക താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് 11 വയസ്സ് പ്രായമായ കുട്ടിക്ക് ടെക്സ്റ്റ് മെസ്സേജ് അയക്കുകയും ഇ മെയില്‍ അയക്കുകയും ചെയ്തുവെന്നാണ് ഭാസ്കറിനെതിരെയുള്ള പ്രോസിക്യൂട്ടറുടെ ആരോപണം. ഈ സന്ദേശങ്ങളിലൂടെ കുട്ടിയ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാളെന്ന് കോടതി കണ്ടെത്തിയതോടെ ശിക്ഷ വിധിക്കുകയായിരുന്നു.
Post Your Comments