Latest NewsNewsIndia

രണ്ടാമതും പെണ്‍കുട്ടി; നവജാത ശിശുവിനെ മാതാപിതാക്കളും മുത്തച്ഛനും ചേര്‍ന്ന് കൊലപ്പെടുത്തി

മധുര: നാടിനെ നടുക്കുന്ന കൊലപാതക വാര്‍ത്തകളാണ് അടുത്തിടെയായി നമ്മള്‍ കേട്ട് കൊണ്ടിരിക്കുന്നത്. കണ്ണൂരില്‍ ഒന്നര വയസ്സുകാരനെ കാമുകനൊപ്പം ജീവിക്കാന്‍ അമ്മ
കൊലപ്പെടുത്തിയതും അത്തരത്തിലാണ്. എന്നാല്‍ ഇവിടെ രണ്ടാമതും പെണ്‍കുട്ടി ജനിച്ചതിനെ തുടര്‍ന്ന് നവജാത ശിശുവിനെ മാതാപിതാക്കളും മുത്തച്ഛനും ചേര്‍ന്ന് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം.

ഒരുമാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ വിഷം നല്‍കിയാണ് കൊലപ്പെടുത്തിയത്. വൈര മുരുകന്‍ -സൗമ്യ ദമ്പതികളും മുത്തച്ഛനും ചേര്‍ന്നാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇരുവരുടെയും ആദ്യ കുട്ടി പെണ്‍കുഞ്ഞായിരുന്നു. രണ്ടാമതും പെണ്‍കുട്ടി ജനിച്ചതോടെ എരുക്കിന്‍ പാല്‍ നല്‍കി കൊലപ്പെടുത്തുകയായിരുന്നു.തുടര്‍ന്ന് കുട്ടി മരിച്ച ശേഷം മൃതദേഹം വീട്ടുമുറ്റത്തു തന്നെ കുഴിച്ചിട്ടു. എന്നാല്‍ സംഭവം പുറത്തായി. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയ വിവരം പുറം ലോകമറിയുന്നത്. കുഞ്ഞിനെ കാണാനില്ലെന്ന വിവരം അയല്‍വാസികളുടെ ശ്രദ്ധപ്പെട്ടതോടെ സംശയം തോന്നിയ ഇവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസിന്റെ അന്വേഷണത്തില്‍ മൃതദേഹം വീട്ടുമുറ്റത്തു കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. മാതാപിതാക്കളെ ചോദ്യം ചെയ്തതോടെ കൊല ചെയ്തതായി സമ്മതിച്ചു.തുടര്‍ന്ന് സംഭവത്തില്‍ വൈര മുരുകനെയും സൗമ്യയെയും കുട്ടിയുടെ മുത്തച്ഛനെയും അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button