Latest NewsIndiaNews

ഭാരതത്തിന് അഭിമാനം; എക്കാലത്തേയും മികച്ച ലോക നേതാവിനെ തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി: ഇനി സിഖ് ഭരണാധികാരിയായിരുന്ന മഹാരാജാ രഞ്ജിത്ത് സിങ്ങ് എക്കാലത്തേയും മികച്ച ലോക നേതാവ്. ബിബിസി വേൾഡ് ഹിസ്റ്ററി മാഗസിന് നടത്തിയ വോട്ടിങ്ങിലാണ് മഹാരാജാ രഞ്ജിത്ത് സിങ് മികച്ച ലോകനേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. 38% വോട്ടുകളാണ് മഹാരാജാ രഞ്ജിത്ത് സിങ്ങിനു ലഭിച്ചത്.

മഹാരാജാ രഞ്ജിത്ത് സിങ് പത്തൊമ്ബതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ സിഖ് ഭരണാധികാരിയായിരുന്നു. 5000 വായനക്കാരുടെ പിന്തുണയാണ് മഹാരാജാ രഞ്ജിത്ത് സിങിന് ലഭിച്ചത്. പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് നേതാക്കളെപ്പോലെ ഹാരാജ രഞ്ജിത്ത് സിങ് പ്രശസ്തനല്ലെങ്കിലും 21-ാം നൂറ്റാണ്ടിലും അദ്ദേഹത്തിന്റെ ആശയങ്ങളും ഗുണങ്ങളും ലോകമെമ്ബാടുമുള്ള ജനങ്ങളെ പ്രചോദിപ്പിക്കുന്നുവെന്നതിന്റെ സൂചനയാണ് അദ്ദേഹത്തിന് ലഭിച്ച പിന്തുണയെന്ന് ബിബിസി വേള്‍ഡ് ഹിസ്റ്ററി മാഗസിന്‍ എഡിറ്റര്‍ മാറ്റ് എല്‍ടട്ടന്‍ പറഞ്ഞു.

ALSO READ: പൗരത്വ നിയമത്തിനെതിരെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നാടകം അവതരിപ്പിച്ച സംഭവത്തില്‍ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുമോ? വിധി പറഞ്ഞ് കോടതി

ആഫ്രിക്കന്‍ സ്വാതന്ത്ര്യസമര പോരാളിയായിരുന്ന അമില്‍കര്‍ കബ്രാള്‍ ആണ് രണ്ടാം സ്ഥാനത്ത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ മൂന്നാം സ്ഥാനത്തും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എബ്രാഹം ലിങ്കണ്‍ നാലാം സ്ഥാനത്തുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button