Latest NewsNewsIndia

പൗരത്വ നിയമത്തിനെതിരെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നാടകം അവതരിപ്പിച്ച സംഭവത്തില്‍ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുമോ? വിധി പറഞ്ഞ് കോടതി

ബെംഗളൂരു: പൗരത്വ നിയമത്തിനെതിരെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നാടകം അവതരിപ്പിച്ച സംഭവത്തില്‍ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നാടകത്തില്‍ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. ബീദര്‍ ജില്ലാക്കോടതിയുടേതാണ് വിധി.

സ്‌കൂൾ കുട്ടികൾ നാടകം അവതരിപ്പിച്ചതിന്‍റെ പേരില്‍ ബീദറിലെ ഷഹീന്‍ സ്കൂളിലെ പ്രധാനാധ്യാപികയും ഒരു രക്ഷിതാവും രാജ്യദ്രോഹക്കുറ്റത്തിന്‍റെ പേരില്‍ അറസ്റ്റിലായിരുന്നു. 14 ദിവസത്തിനു ശേഷമാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്.

പ്രധാനമന്ത്രിക്കെതിരെ നാടകം അവതരിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചെന്നാരോപിച്ച് സ്കൂള്‍ പൂട്ടിക്കുകയും ചെയ്തിരുന്നു. ജനുവരി 21നാണ് നാല്, അഞ്ച്, ആറ് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി സ്കൂളില്‍ നാടകം അവതരിപ്പിച്ചത്.

READ ALSO:  കോവിഡ് 19: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച അവധി നീട്ടുന്നതിൽ ബഹ്‌റൈന്റെ തീരുമാനം ഇങ്ങനെ

നാടകത്തിന്‍റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ നിലേഷ് രക്ഷ്യാല്‍ എന്ന വ്യക്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പ്രധാനാധ്യാപികയായ ഫരീദ ബീഗത്തെയും ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവായ നസ്ബുന്നീസയെയും അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button