![](/wp-content/uploads/2020/03/manmohansingh.jpg)
ന്യൂഡല്‍ഹി: രാജ്യം വലിയ ആപത്തിലേക്ക് നീങ്ങുകയാണെന്ന് മുന്നറിയിപ്പുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സാമൂഹിക അനൈക്യവും സാമ്പത്തിക മുരടിപ്പും ഒപ്പം പകര്‍ച്ചവ്യാധി പടരുന്നതും കൂടിയാകുമ്പോള്‍ വലിയ ആപത്താണ് ആസന്നമായിരിക്കുന്നത്. ഇവ ഇന്ത്യയുടെ ആത്മാവിനെ മാത്രമല്ല, ആഗോളതലത്തില്‍ ജനാധിപത്യ സാമ്പത്തിക ശക്തിയെന്ന രാജ്യത്തിന്റെ ആഗോളതലത്തിലുള്ള സ്ഥാനം ഇല്ലാതാക്കുമെന്നും മന്‍മോഹന്‍ സിംഗ് മുന്നറിയിപ്പ് നല്‍കുന്നു. ദി ഹിന്ദു ദിനപത്രത്തില്‍ ഡല്‍ഹി കലാപത്തെ മുന്‍നിര്‍ത്തി എഴുതിയ ലേഖനത്തിലാണ് മന്‍മോഹന്‍ സിങിന്റെ മുന്നറിയിപ്പ്.
”യൂണിവേഴ്‌സിറ്റി കാമ്പസുകളും പൊതു സ്ഥലങ്ങളും വീടുകളും സാമുദായിക അതിക്രമങ്ങളുടെ കേന്ദ്രങ്ങളായി മാറുന്നത് ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടങ്ങളെയാണ് അനുസ്മരിപ്പിക്കുന്നത്. ക്രമസമാധാന സ്ഥാപനങ്ങള്‍ പൗരന്മാരെ സംരക്ഷിക്കണമെന്ന അവരുടെ ധര്‍മ്മം ഉപേക്ഷിച്ചു. നീതി സ്ഥാപനങ്ങളും ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളും ഞങ്ങളെ തോല്‍പ്പിച്ചു. ‘ അദ്ദേഹം പറഞ്ഞു.
”സാമൂഹിക പിരിമുറുക്കങ്ങള്‍” രാജ്യത്തിന്റെ ആത്മാവിന് ഭീഷണിയായിരിക്കുകയാണ്. തീ കത്തിച്ച ആളുകള്‍ക്ക് മാത്രമേ അത് കെടുത്താന് കഴിയൂ. ഇപ്പോഴത്തെ അക്രമത്തെ ന്യായീകരിക്കാന്‍ മുന്‍കാല ആക്രമണങ്ങളും ചരിത്രവും ചൂണ്ടിക്കാണിക്കുന്നത് നിരര്‍ത്ഥകമാണ്. വിഭാഗീയതയുടെ ഭാഗമായുള്ള ഓരോ അക്രമവും മഹാത്മാഗാന്ധിയുടെ ഇന്ത്യയെയാണ് കളങ്കപ്പെടുത്തുന്നത്.”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊറോണയെ നേരിടാന്‍ ഇന്ത്യ കര്‍മ്മ പദ്ധതി തയ്യാറാക്കണം. ഇതിനായി ഒരു മിഷന്‍ ക്രിട്ടിക്കല്‍ ടീമിനെ പ്രഖ്യാപിക്കണമെന്നും ഇക്കാര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ചില നല്ല മാതൃകകള്‍ നമുക്ക് സ്വീകരിക്കാവുന്നതാണ്. നിക്ഷേപകരും വ്യവസായികളും സംരംഭകരും പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ മടിക്കുകയാണ്. സാമൂഹിക അനൈക്യവും സാമുദായിക സംഘര്‍ഷവും അവരുടെ ഭയം വര്‍ധിപ്പിക്കുന്നു. സാമ്ബത്തിക ഉന്നമനത്തിന്റെ ഉരകല്ലായ സാമൂഹിക ഐക്യം ഇന്ന് അപകടത്തിലാണ്. രാഷ്ട്രീയ വിഭാഗങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തില്‍ അശാന്തി പടര്‍ത്തുന്ന വിഭാഗങ്ങള്‍ക്കിടയില്‍ മതപരമായ അസഹിഷ്ണുതയുടെ തീജ്വാലകള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന്, ഡല്‍ഹി കലാപത്തെ പരാമര്‍ശിച്ച് ഡോ. മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടുന്നു.
Post Your Comments