തൃശ്ശൂര്‍: അദാലത്ത് നിയമവിരുദ്ധമാണെന്ന ഗവര്‍ണറുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് മന്ത്രി കെ ടി ജലീല്‍. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തോറ്റ വിദ്യാര്‍ത്ഥിയുടെ പുനര്‍മൂല്യനിര്‍ണയം ഗവര്‍ണര്‍ റദ്ദാക്കിയോ? അതിന്റെയര്‍ത്ഥം എന്താണെന്നും ജലീല്‍ ചിരിച്ചുകൊണ്ട് ചോദിക്കുകയുണ്ടായി. റിപ്പോര്‍ട്ട് കിട്ടിയ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറയുകയുണ്ടായി. മന്ത്രി കെ ടി ജലീലും പ്രൈവറ്റ് സെക്രട്ടറിമാരും സാങ്കേതിക സര്‍വ്വകലാശാല ഉദ്യോഗസ്ഥന്മാരും പങ്കെടുത്ത് അദാലത്ത് സംഘടിപ്പിച്ചതും തീരുമാനങ്ങള്‍ കൈക്കൊണ്ടതും ക്രമവിരുദ്ധമാണെന്നാണ് ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
Post Your Comments