കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളില്‍ സ്ത്രീകള്‍ ഇറങ്ങേണ്ടെന്ന സമസ്ത ഇ.കെ വിഭാഗത്തിന്റെ നിലപാടിന് പിന്തുണയുമായി കാന്തപുരവും. സന്ധ്യയ്ക്ക് എന്നല്ല പകല്‍ പോലും സമരരംഗത്തൊന്നും സ്ത്രീകള്‍ വേണ്ടെന്ന് തന്നെയാണ് നിലപാടെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ വ്യക്തമാക്കി.സിഎഎ വിരുദ്ധ സമരങ്ങളില്‍ എസ് ഡി പിഐയെ മാറ്റി നിര്‍ത്തപ്പെടുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ചില മാറ്റിനിര്‍ത്തലുകളും അനിവാര്യമാണെന്ന് കാന്തപുരം പറഞ്ഞു.
ഓടിനടന്ന് വെടിവെച്ച ഷാറൂഖാണ് ഹീറോ; മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഡിസിപി ഭീകരവാദിയാണെന്ന് മുസ്ലീം പുരോഹിതന്‍
സമരങ്ങളില്‍ സ്ത്രീകള്‍ ഇറങ്ങേണ്ടെന്ന സമസ്ത ഇകെ വിഭാഗത്തിന്റെ നിലപാടില്‍ ഇതുവരെ മൗനത്തിലായിരുന്നു കാന്തപുരം. ജാമിഅ മില്ലിയ കോളജിലെ പെണ്‍കുട്ടികള്‍ സമരമുഖത്ത് സജീവമായത് ചൂണ്ടിക്കാട്ടിയപ്പോള്‍ അതെല്ലാം തള്ളിക്കളയുന്ന നിലപാടായിരുന്നു കാന്തപുരത്തിന്റേത്. സ്ത്രീകള്‍ പുറത്തിറങ്ങാനുള്ള സമയമായിട്ടില്ലെന്നും സമയമാകുമ്പോള്‍ പറയാമെന്നും അദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
Post Your Comments