ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കൊറോണ ടെസ്റ്റ് റിപ്പോർട്ട് പുറത്ത്. രാഹുല്‍ ഗാന്ധി കൊറോണ പരിശോധന നടത്തിയിരുന്നെന്നു കോണ്‍ഗ്രസ് വ്യക്തമാക്കി. എന്നാൽ ഇത് രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. രാഹുലിനെതിരേ ബിജെപി നേതാക്കള്‍ പരിഹാസം ഉന്നയിച്ചതിനു പിന്നാലെയാണു കോണ്‍ഗ്രസിന്റെ വിശദീകരണം പുറത്തു വന്നത്.
രണ്ടാഴ്ച മുമ്പ് രാഹുല്‍ ഇറ്റലിയിലെ മിലാനിലേക്കു യാത്ര ചെയ്തിരുന്നു. തിരിച്ചുവന്നപ്പോള്‍, മറ്റു യാത്രക്കാര്‍ക്കൊപ്പം ക്യൂ നിന്നാണ് വിമാനത്താവളത്തില്‍ കൊറോണ പരിശോധനയ്ക്കു വിധേയനായതെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. ഫെബ്രുവരി 29-ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചെത്തിയപ്പോള്‍ രാഹുല്‍ കൊറോണ വൈറസ് സംബന്ധിച്ച പരിശോധന നടത്തിയിരുന്നെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്.
ബിജെപി എംപി രമേശ് ബിദുരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ഇറ്റലി ബന്ധത്തിന്റെ പശ്ചാത്തലത്തില്‍, കൊറോണ പരിശോധന നടത്തണമെന്ന ആവശ്യവുമായി രംഗത്തു വന്നതു വിവാദമായിരുന്നു.
Post Your Comments