മുംബൈ : കൊറോണ ഭീതിയെ തുടർന്ന് വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിൽ ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ. സെൻസെക്സ് 1281 പോയന്റ് താഴ്ന്ന് 37188ലും നിഫ്റ്റി 386 പോയിന്റ് താഴ്ന്നു 10882ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 74 ഓഹരികള്‍ മാത്രമാണ് നേട്ടത്തിലുള്ളത്. 802 ഓഹരികള്‍ നഷ്ടത്തിലായപ്പോൾ 27 ഓഹരികള്‍ക്ക് മാറ്റമില്ല. ആര്‍ബിഐ മോറോട്ടോറിയം പ്രഖ്യാപിച്ചതിനെതുടര്‍ന്ന് യെസ് ബാങ്കിന്റെ ഓഹരി വില ഇടിഞ്ഞു. ഇന്‍ഡസിന്റ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, വേദാന്ത, ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.
Post Your Comments