Latest NewsNewsIndia

കുട്ടികള്‍ തമ്മിലുള്ള അടിപിടി വീട്ടുകാരിലേക്കും; കണ്ണില്‍ കുത്തലും കൈ കടിച്ചുമുറിക്കലുമായി നാടകീയ രംഗങ്ങള്‍, സംഭവം ഇങ്ങനെ

ലക്‌നൗ: കുട്ടികള്‍ തമ്മിലുള്ള അടിപിടി വീട്ടുകാരിലേക്കും വ്യാപിച്ചതോടെ കണ്ണില്‍ കുത്തലും കൈ കടിച്ചുമുറിക്കലുമായി നാടകീയ രംഗങ്ങള്‍. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് സംഭവം. ബുധനാഴ്ച നടന്ന സംഭവത്തില്‍ കുട്ടകള്‍ തമ്മില്‍ കെയ്യറ്റമുണ്ടാവുകയും. എന്നാല്‍ ഇത് വീട്ടുകാര്‍ ഏറ്റെടുത്തതോടെ പ്രശ്‌നം വഷളാവുകയായിരുന്നു.

അടിപിടിയെ തുടര്‍ന്ന് കുട്ടികളിലൊരാളുടെ പിതാവ് മറ്റെയാളുടെ മാതാവിന്റെ വിരല്‍ കടിച്ചുമുറിക്കുകയും തുടര്‍ന്ന് യുവതിയുടെ വിരല്‍ കടിച്ചുമുറിച്ചതിന് പിന്നാലെ അവരുടെ ഭര്‍ത്താവിന്റെ കണ്ണില്‍ കൂര്‍ത്ത ഉപകരണം ഉപയോഗിച്ച് കുത്തുകയും ചെയ്തു. അങ്ങനെ ആകെ മൊത്തം തമ്മില്‍ തല്ലായിരുന്നു ഇവിടെ. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. അസഭ്യം പറയുന്നതിനിടയിലാണ് യുവതിയുടെ കൈ കടിച്ചതും ഭര്‍ത്താവിന്റെ കണ്ണില്‍ കുത്തുകയും ചെയ്തത്. എന്തായാലും സംഭവത്തെ തുടര്‍ന്ന് പോലീസ് കേസെടുത്തിട്ടുണ്ട്.

”ബുധനാഴ്ചയാണ് സംഭവം നടന്നത്. കുട്ടികളുടെ കുടുംബാംഗങ്ങളും വഴക്കില്‍ പങ്കാളികളാകുകയായിരുന്നു. പരസ്പരം അസഭ്യം പറഞ്ഞ കുടുംബങ്ങള്‍ പിന്നീട് ആക്രമിക്കുകയായിരുന്നു” – പൊലീസ് ഓഫീസര്‍ രവീന്ദ്ര സിംഗ് പറഞ്ഞു.

പോലീസ് സംഭവത്തില്‍ കേസെടുത്തതോടെ പ്രതി മുങ്ങി. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും രവീന്ദ്ര സിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button