Latest NewsIndiaNews

ഡല്‍ഹിയിൽ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയിലും ലക്‌നൗവിലും ഭൂചലനം. ശക്തമായ ഭൂചലമാണ് ഇവിടെ ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായത്. നേപ്പാളില്‍ നിന്നാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗുജറാത്തിലെ കച്ച് ജില്ലയിലും കഴിഞ്ഞ ദിവസം ഭൂചലനമുണ്ടായിരുന്നു. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ അവിടെയും നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.

ALSO READ: ‘കേരളം നമ്മുടെ രാജ്യമാണെന്ന് എല്ലാവർക്കും അറിയാം, കേരളത്തിൽ മനുഷ്യർക്ക് വിശക്കുവാണെങ്കിൽ ഭക്ഷണം മാത്രേ കഴിക്കുള്ളൂ’;- കുഞ്ഞുമിടുക്കന്റെ പ്രസംഗം വൈറൽ- വീഡിയോ

കച്ച് ജില്ലയിലെ ഭചൗവിന്റെ 23 കിലോമീറ്റർ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഗാന്ധിനഗർ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് (ഐ‌എസ്‌ആർ) ഉദ്യോഗസ്ഥർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button