![](/wp-content/uploads/2018/04/sexual-abuse-rape.jpg)
ലക്നൗ: പീഡന പരാതി നൽകാൻ വന്ന പെൺകുട്ടിയോട് മോശമായി പെരുമാറുന്ന പൊലീസുകാരന്റെ വീഡിയോ പുറത്തുവന്നു.
പരാതിക്കാരിയായ പെൺകുട്ടി ഒരു കൂട്ടം ചെറുപ്പക്കാര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പൊലീസിനോട് പറയുന്നത്. വിഷയത്തില്‍ ഇടപെട്ടപ്പോൾ സഹോദരനെ ഇവർ ആക്രമിക്കുകയും ചെയ്തു എന്ന് പരാതിക്കാരി വ്യക്തമാക്കുന്നു. എന്നാൽ, പരാതിക്കാരിയെ ശ്രദ്ധിക്കാതെ പൊലീസ് ഉദ്യോഗസ്ഥൻ അലക്ഷ്യമായി ഇരിക്കുകയായിരുന്നു. എന്തിനാണ് ഇത്രയധികം ആഭരണങ്ങള്‍ ധരിച്ചിരിക്കുന്നതെന്നും എന്താണ് ഇതിന്റെ ഉപയോഗമെന്നും പൊലീസുകാരൻ പെണ്‍കുട്ടിയോട് ചോദിക്കുന്നുണ്ട്. ഇതെല്ലാം നീ ശരിക്കും എന്താണെന്നാണ് കാണിക്കുന്നതെന്നും പൊലീസുകാരൻ ചോദിക്കുന്നു.
പെൺകുട്ടിയുടെ സഹോദരനാണ് ഈ സംഭവങ്ങൾ മൊബൈലിൽ പകർത്തിയത്. ഈ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു.
Post Your Comments