India

ബാങ്കില്‍ ക്യൂ നിന്നവരെ മര്‍ദ്ദിച്ച സംഭവത്തില്‍ കൂട്ട സസ്‌പെന്‍ഷന്‍

ലഖ്നൗ : ബാങ്കില്‍ ക്യൂ നിന്നവരെ പൊലീസ് മനുഷ്യത്വരഹിതമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഫത്തേപ്പൂര്‍ ജില്ലയിലെ പൊലീസ് സൂപ്രണ്ട്, സ്റ്റേഷന്‍ ഓഫീസര്‍ എന്നിവര്‍ക്കു കൂട്ട സസ്‌പെന്‍ഷന്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കിഷന്‍പൂര്‍ ശാഖയില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. അതേസമയം സംഭവത്തില്‍ പരാതിയുമായി ഒരാള്‍ പോലും ഇതു വരെ അധികൃതരെ സമീപിച്ചിട്ടില്ല.

ബാങ്കില്‍ വരിയില്‍ നിന്നവര്‍ക്കെതിരേ ഹോം ഗാര്‍ഡ് ചൂരലുപയോഗിച്ച് ആക്രമണമഴിച്ചു വിടുന്ന വീഡിയോ നവമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ട ഡി.ജി.പിയുടെ ശുപാര്‍ശയിന്മേല്‍ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നുവെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഹോംഗാര്‍ഡ് മുതല്‍ കമാന്‍ഡന്റ് ഹോംഗാര്‍ഡ് വരെയുളളവരെയും ഇതേത്തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തു. കിഷന്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ബാങ്കില്‍ വരിയില്‍ നിന്നവരെ മര്‍ദ്ദിച്ച ഗുലാബ് സിംഗ് യാദവ് എന്ന ഹോംഗാര്‍ഡിനെതിരേ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button