ലക്‌നോ : 10 രൂപയുടെ നാണയം നല്‍കിയതിന് ഹോട്ടലുടമ യുവാവിനെ അടിച്ചുകൊന്നു. കാണ്‍പുരിലെ മുഗിഷാപുരിലായിരുന്നു സംഭവം. മഹേന്ദ്രയെന്ന (35) യുവാവാണ് കൊല്ലപ്പെട്ടത്. ഹോട്ടല്‍ ഉടമ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മഹേന്ദ്രനെ മര്‍ദിച്ചു. തലയ്ക്ക് അടിയേറ്റ് ഗുരുതര പരിക്കേറ്റ മഹേന്ദ്രയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, മഹേന്ദ്ര ഹോട്ടലില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചു. ഇതിന് 160 രൂപ ബില്ലായി. പണം നല്‍കുമ്പോള്‍ നോട്ടിനൊപ്പം 10 രൂപയുടെ നാണയവും മഹേന്ദ്ര നല്‍കി. എന്നാല്‍ നാണയം മാറ്റിനല്‍കാന്‍ ഹോട്ടലുടമ ആവശ്യപ്പെട്ടു. നാണയം മാറ്റി നല്‍കാനാവില്ലെന്ന് മഹേന്ദ്ര അറിയിച്ചതോടെ ഉടമയുമായി വാക്കുതര്‍ക്കമായി. ഇത് പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോട്ടല്‍ ഉടമ ഒളിവിലാണ്.
Post Your Comments