
മുംബൈ•ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാന ട്രെയിനുകളായ രാജധാനി, ശതാബ്ദി, ഓഗസ്റ്റ് ക്രാന്തി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് തങ്ങള്‍ക്ക് നല്‍കുന്ന പുതപ്പുകള്‍ മാസത്തിലൊരിക്കലാണ് കഴുകുന്നതെന്ന വിവരം അറിയില്ലായിരിക്കാം.
വിവരാവകാശ പ്രവർത്തകൻ ജതിൻ ദേശായിയ്ക്ക് മുംബൈ സെൻട്രലിലെ എ.പി.ഐഒയും അസിസ്റ്റന്റ് ഡിവിഷണൽ മാനേജരുമായ (സി ആൻഡ് ഡബ്ല്യു) ഷംകാന്ത് മൊഹിതെ നല്‍കിയ മറുപടിയിലാണ് ഈ വിവരമുള്ളത്. എല്ലാ ലിനൻ ഇനങ്ങളും എല്ലാ ഉപയോഗത്തിനും ശേഷം കഴുകുന്നുണ്ടെന്ന് മറുപടിയില്‍ പറയുന്നു. എന്നാല്‍ ബ്ലാങ്കറ്റുകള്‍ പ്രതിമാസ അടിസ്ഥാനത്തിലാണ് കഴുകാറുള്ളതെന്നും റെയില്‍വേ വ്യക്തമാക്കി.
എല്ലാ സമയത്തും യാത്രക്കാർക്ക് പുതിയ ബെഡ്‌റോളുകൾ നൽകുന്നുണ്ടെന്നും മറുപടിയിൽ പറയുന്നു.
കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ മുൻകരുതൽ വളരെ പ്രധാനമാണെന്ന് ദേശായി പറഞ്ഞു.
Post Your Comments