Latest NewsKerala

ടീം ലീഡര്‍ രജിത് തന്നെയെന്ന് സമ്മതിച്ച് ഫുക്രുവും ഷാജിയും, എന്നിട്ടും പോയിന്റ് നേടിയ ക്യാപ്റ്റനെ കറിവേപ്പില പോലെ വെളിയിലാക്കി; വെളിപ്പെടുത്തലുമായി രജിത് കുമാര്‍

മലയാളികള്‍ ആകാംഷയോടെ കാണുന്ന പരിപാടിയാണ് ബിഗ്‌ബോസ്. ഓരോ ദിവസവും വമ്പന്‍ ട്വിസ്റ്റുകളുമായാണ് എപ്പിസോഡുകള്‍ വരുന്നത്. ഇതിലെ ഗെയിമുകളാണ് പലപ്പോഴും വഴിത്തിരിവാകുന്നത്. തമ്മില്‍ തല്ലും പിടിച്ചുപറിയും വാക്കേറ്റവും വെളിപ്പെടുത്തലുമെല്ലാം ആയി മൊത്തത്തില്‍ എല്ലാ മസാലക്കൂട്ടും ചേര്‍ത്താണ് എപ്പിസോഡുകള്‍. ഇത് പലപ്പോഴും കാഴ്ചക്കാര്‍ക്കിടയില്‍ മടുപ്പ് തോന്നുമെങ്കിലും ഗെയിമുകള്‍ എപ്പോഴും എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് അത്തരത്തില്‍ ഒരു ഗെയിമിനിടയ്ക്ക് ഉണ്ടായ സംഭവവും പുതിയ ചര്‍ച്ചകള്‍ക്കും വെളിപ്പെടുത്തലുകള്‍ക്കും സാക്ഷിയായിരിക്കുകയാണ്.

പണ്ട് നടന്ന കാര്യങ്ങളാണ് കോടതി ടാസ്‌കില്‍ ചര്‍ച്ചയാകുന്നത്. കോടതി ടാസ്‌കിന്റെ ഭാഗമായി മറ്റ് മത്സരാര്‍ഥികളുടെ തെറ്റ് കണ്ടെത്തി കോടതിയില്‍ കേസ് കൊടുക്കുകയാണ് മത്സരാര്‍ഥികള്‍. കോടതി ടാസ്‌കിന്റെ ഭാഗമായി ഇതിന് മുമ്പ് നടന്ന ടാസ്‌കില്‍ ടീം ലീഡര്‍ രജിത് തന്നെയെന്ന് ഷാജിയും ഫുക്രുവും സമ്മതിച്ചതിനെ കുറിച്ച് രജിത് വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്. അമൃതയും അഭിരാമിയും സുജോയുമെല്ലാം എത്തിയതിന് ശേഷം ഒറ്റയ്ക്ക് സംസാരിക്കാത്ത രജിത്താണ് ഒരിടവേളയ്ക്ക് ശേഷം ഒറ്റയ്ക്ക് സംസാരിക്കുന്നത്. അന്ന് വീണയാണ് ലിപ്സ്റ്റിക് കഥ പറഞ്ഞത്. പ്രദീപിനെ ഉമ്മ വച്ചുവെന്നും വീണ പറഞ്ഞു. എന്നിട്ട് കുറ്റം എനിക്കായി. ആ ഗ്രൂപ്പിന് വേണ്ടി മത്സരിച്ച് പോയിന്റ് നേടിയ ക്യാപ്റ്റനെ കറിവേപ്പില പോലെ പുറത്താക്കി. ഗ്രൂപ്പിന് വേണ്ടി പോയിന്റ് നേടിയിട്ട് എന്നെ ചവിട്ടി വെളിയിലാക്കി. അതിലെ വാക്ക് പിടിച്ച് എന്നെ എത്ര നാളാണ് ഇവരെല്ലാം ഇന്‍സള്‍ട്ട് ചെയ്തതെന്നും രജിത്ത് പറയുന്നു.വീണ തന്നെ അവര്‍ പറഞ്ഞ കാര്യത്തെക്കുറിച്ചുള്ള സത്യം തെളിയിച്ചുവെന്നും രജിത്ത് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button