ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡില്‍ പത്ത് പേര്‍ അറസ്റ്റില്‍. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ സച്ചിന്‍ സിംഗ് ചൗഹാന്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. പുല്‍ബോഗ്ഡ മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ക്ലിനിക്കിന്റെ മറവിലാണ് പെണ്‍വാണിഭം നടന്നിരുന്നത്. സച്ചിന്‍ സിംഗ് ചൗഹാന് പെണ്‍വാണിഭ സംഘവുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ക്രൈം ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു.
ഇയാളില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സ്‌റ്റേറ്റ് പ്രസിഡന്റ് എന്ന് തെളിയിക്കുന്ന വിസിറ്റിംഗ് കാര്‍ഡ് അന്വേഷണ സംഘത്തിന് ലഭിച്ചു.ഭോപ്പാലിലെ മാല്‍വിയ നഗര്‍ സ്വദേശിയായ സച്ചിന്‍ സിംഗ് പ്രമുഖ വ്യവസായിയും കെട്ടിട നിര്‍മ്മാതാവുമാണ്.സം സം ഷാദി ഹാളിനു സമീപം 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ക്ലിനിക്കില്‍ നിന്ന് പെണ്‍വാണിഭ സംഘത്തെ സഹായിച്ചിരുന്ന ഒരു സ്ത്രീയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറ് പുരുഷന്‍മാരും നാല് സ്ത്രീകളുമാണ് പിടിയിലായത്.
മുന്‍ ഗ്രാമത്തലവനായ ഇര്‍ഫാന്‍ ഖാന്‍ എന്നയാള്‍ക്കും ഈ സംഘവുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്.എന്നാല്‍, ശരീരം വില്‍ക്കുന്നതില്‍ തെറ്റില്ലെന്ന് അറസ്റ്റിലായ സ്ത്രീകള്‍ പറഞ്ഞു. ക്ലിനിക്ക് നടത്തിയിരുന്ന ഗതാരി വീര്‍ സിംഗ് ഒരു ഡോക്ടറാണെന്നാണ് അവകാശപ്പെടുന്നത്. ഇവരുടെ ഭര്‍ത്താവ് ഒരു ബിഎഎംഎസ് ഡോക്ടറായിരുന്നു എന്നും ഒന്നര വര്‍ഷമായി താന്‍ പെണ്‍വാണിഭം നടത്തുന്നുണ്ടെന്നും ഇവര്‍ സമ്മതിച്ചതായി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments