Latest NewsKeralaNattuvarthaNews

തെരുവ് നായ ആക്രമണത്തിൽ കുട്ടികള്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു, മരുന്നില്ലാത്തതിനാൽ പലർക്കും ചികിത്സ കിട്ടിയത് ഒരു ദിവസം വൈകി

കൊല്ലം : തെരുവ് നായ ആക്രമണത്തിൽ കുട്ടികള്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്ലം അഞ്ചലിലാണ് സംഭവം. വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കാണ് ആദ്യം കടിയേറ്റത്. കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മുതിര്‍ന്നവരെയും, തൊഴിലുറപ്പ് തൊഴിലാളികളെയും നായ ആക്രമിക്കുകയായിരുന്നു. വളര്‍ത്തുമൃഗങ്ങൾക്കും തെരുവ് നായയുടെ കടിയേറ്റു.

Also read : ആറു വയസ്സുകാരനെ പട്ടിണിക്കിട്ട് കൊന്നു; മാതാപിതാക്കളും മുത്തശ്ശിയും അറസ്റ്റില്‍

പരിക്കേറ്റവർ പുനലൂർ, അഞ്ചൽ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ആവശ്യത്തിന് പേവിഷ പ്രതിരോധ മരുന്നില്ലായിരുന്നു. തുടർന്ന് പിറ്റേ ദിവസം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയാണ് പലരും ചികിത്സ തേടിയത്. തെരുവ് നായകളുടെ എണ്ണം കൂടിയിട്ടും നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപനങ്ങള്‍ നടപടി എടുക്കുന്നില്ലെന്ന പരാതിയുമായി നാട്ടുകാർ രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button