തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് വര്‍ദ്ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ചാര്‍ജ് 10 രൂപയാക്കണം. കിലോമീറ്റര്‍ നിരക്ക് 90 പൈസയാക്കണം. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് 5 രൂപയായി വര്‍ദ്ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ ഉന്നയിക്കുന്നത്. പൊതുമേഖലയും സ്വകാര്യ മേഖലയും സംരക്ഷിക്കത്തക്ക നിലയില്‍ സമഗ്ര നയം രൂപീകരിക്കുക.
140 കിലോമീറ്ററില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ പെര്‍മ്മിറ്റ് പുതുക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിന്റെ ഭാഗമായി ഉന്നയിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ബസുടമകള്‍ വാദിക്കുന്നു. ഇന്‍ഷുറന്‍സ്, സ്‌പെയര്‍ പാര്‍ട്‌സ് അടക്കമുള്ള മുഴുവന്‍ ചെലവുകളിലും ഇരട്ടിയിലേറെ വര്‍ദ്ധിച്ചു.
നിലവിലെ അവസ്ഥയില്‍ മുന്നോട്ട് പോകനാകാത്ത സാഹചര്യമായതിനാലാണ് നിരക്ക് വര്‍ദ്ധനവ് ആവശ്യപ്പെടുന്നതെന്നും ബസുടമകള്‍ പറഞ്ഞു. സംയുക്ത സമര സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Post Your Comments