തിരുവനന്തപുരം: കെഎസ്ആര്‍ടിസി മിന്നല്‍ സമരത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബസുകള്‍ റോഡില്ലല്ലാതെ ആകാശത്ത് നിരത്താന്‍ പറ്റുമോയെന്നും ഗതാഗതക്കുരുക്കിന് കാരണം ബസുകള്‍ റോഡില്‍ നിരത്തിയതല്ലെന്നും പ്രശ്‌നം വഷളാക്കിയതിന് കാരണം പൊലീസ് നടപടിയാണെന്നും കാനം പറഞ്ഞു.
അതേസമയം, പണിമുടക്കിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്യാദകേടാണ് കാട്ടിയതെന്നും ജനങ്ങളുടെ നികുത്തിപ്പണംകൊണ്ടാണ് ശമ്പളം വാങ്ങുതെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഓര്‍ക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം ന്യായീകരിക്കാനാകില്ലെന്നും ബസ്സുകള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിട്ടത് മര്യാദകേടാണെന്നും ഇതിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments