തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ മിന്നൽ പണിമുടക്കിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ബസുകള്‍ റോഡില്‍ നിര്ത്തിയിട്ടതല്ല ഗതാഗതകുരുക്കിന് കാരണമെന്നും ബസുകള്‍ റോഡിലല്ലാതെ ആകാശത്ത് നിര്‍ത്താന്‍ പറ്റുമോയെന്നും കാനം ചോദിച്ചു. പോലീസുകാരുടെ നടപടി മൂലമാണ് പ്രശ്നം വഷളായത്. സ്വകാര്യബസും കെഎസ്ആര്‍ടിസി ജീവനക്കാരും തമ്മിലുളള പ്രശ്നത്തില്‍ ഹൈക്കോടതി വിധി അനുസരിച്ചുള്ള നടപടികളാണ് തൊഴിലാളികള്‍ ചെയ്തത്. രണ്ടുമണിക്കൂറായിട്ടും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാത്തത് കൊണ്ടാണ് ഇത്തരത്തിലൊരു പ്രതിഷേധം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സമരത്തിനെതിരെ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി രംഗത്തെത്തിയിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്യാദകേടാണ് നടത്തിയത്. സമരം ചെയ്യാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല.എന്ത് സാമൂഹ്യപ്രതിബദ്ധതയാണ് ഇവര്‍ക്കുള്ളത്. ഇതിനെയാണ് ആക്രമം എന്നുപറയുന്നത്. ഇത് ന്യായീകരിക്കാനാവില്ല. പണിമുടക്കുന്നവര്‍ തൊഴില്‍ മുടക്കി പോകുകയാണ് വേണ്ടത്. അല്ലാതെ വാഹനം കൊണ്ടുവന്ന് റോഡിലിട്ട് ഗതാഗതം തടയുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Post Your Comments