KeralaLatest NewsNews

എല്‍ഡിഎഫ് സര്‍ക്കാരിന് എന്ത് ഉല്‍സവം? മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ബസ് അയക്കാത്തത്; ശബ്ദരേഖ വിവാദത്തിൽ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന് മുട്ടൻ പണി

ബത്തേരി: “എല്‍ഡിഎഫ് സര്‍ക്കാരിന് എന്ത് ഉല്‍സവം? മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ബസ് അയക്കാത്തത്” ബസ് സർവീസിനെക്കുറിച്ച് തിരക്കിയ വ്യക്തിക്ക് കെഎസ്ആര്‍ടിസി കണ്‍‌ട്രോളിങ് ഇന്‍സ്പെക്ടര്‍ നൽകിയ മറുപടി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്‌തു.

ബസ് ട്രിപ്പ് മുടക്കുന്നതിനു കാരണം തിരക്കിയ യാത്രക്കാരന്, മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അപഹസിക്കുന്ന തരത്തില്‍ ആണ് ഇയാൾ മറുപടി നല്‍കിയത്. ബത്തേരി ഡിപ്പോയിലെ എ.കെ. രവീന്ദ്രനെയാണു ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്.

ALSO READ: വിവാഹം കഴിഞ്ഞ് പതിനാലാം നാള്‍ നവവധു ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവം; ഭര്‍തൃ വീട്ടുകാര്‍ പറഞ്ഞത് നുണക്കഥകള്‍, നടന്നത് ആസൂത്രിത കൊല, ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ

ബസ് തുടര്‍ച്ചയായി മുടങ്ങിയാല്‍ ബത്തേരി മാരിയമ്മന്‍ ക്ഷേത്ര ഉല്‍വത്തിന് എങ്ങനെ പോകുമെന്ന് ചോദിച്ച യാത്രക്കാരനോട് എല്‍ഡിഎഫ് സര്‍ക്കാരിന് എന്ത് ഉല്‍സവമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ബസ് അയ്ക്കാത്തതെന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി. ഓഡിയോ റെക്കോർഡ് ഉള്‍പ്പെടെയുള്ള പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് കണ്‍ട്രോളിങ് ഇന്‍സ്പെക്ടറെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button