ഹൈദരാബാദ്: ഇന്ത്യയിൽ 29 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്‌ത പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രണ്ടു ദിവസത്തെ പരിപാടികൾ മാറ്റി. അമിത് ഷാ രണ്ട് ദിവസത്തെ ഹൈദരാബാദ് സന്ദര്‍ശനമാണ് നിശ്ചയിച്ചിരുന്നത്. മാര്‍ച്ച് 14 നും 15നുമാണ് സന്ദര്‍ശന പരിപാടി തയ്യാറാക്കിയത്. സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിനമായ മാര്‍ച്ച് 15 ന് ഹൈദരാബാദില്‍ റാലിയും നിശ്ചയിച്ചിരുന്നു. ബിജെപി സംസ്ഥാന ഘടകം ഈ റാലിക്കായുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ അമിത് ഷാ പങ്കെടുക്കേണ്ടിയിരുന്ന റാലി മാറ്റിവെച്ചിരിക്കുകയാണ്. അമിത് ഷായുടെ സന്ദര്‍ശനത്തിന്റെയും റാലിയുടെയും പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
നേരത്തെ ഹോളി ആഘോഷങ്ങള്‍ ഈ വര്‍ഷം ഉണ്ടായിരിക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. വൈറസ് ബാധ പകരുന്നത് തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അമിത് ഷാ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. പൊതു ചടങ്ങുകള്‍ ഒഴിവാക്കുന്നതിനും ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
അതേസമയം, 14 കേസുകള്‍ മലേഷ്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തു. രോഗബാധ തടയാമെന്നുതന്നെയാണ് ഇപ്പോഴും കരുതുന്നതെന്ന് ‘ലോകാരോഗ്യ സംഘടന’ വ്യക്തമാക്കി. ഇത് ‘ഫ്ലൂവി’നേക്കാള്‍ ഭീകരമാണെന്നതില് തര്‍ക്കമില്ല. എന്നാല്‍, വ്യാപനം തടയാനാകും. ‘ഫ്ലൂ’ മൂലമുള്ള മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെയാണെങ്കില്‍ കോവിഡ് മരണനിരക്ക് ആഗോളതലത്തില്‍ 3.4 ശതമാനമാണ്.
Post Your Comments