കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസിൽ ഒരാളെ മാപ്പുസാക്ഷിയാക്കി മറ്റെയാളെ രക്ഷപെടുത്താൻ നീക്കം നടക്കുന്നതായി ആരോപണം. താഹയുടെ സഹോദരൻ ഇജാസ് ആണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അലൻ ശുഹൈബിനും താഹ ഫസലിനും എതിരെ തെളിവ് കണ്ടെത്തുവാൻ കഴിയാത്ത സാഹചര്യത്തിലാണിത്. ഈ കാര്യത്തിൽ വലിയ സമ്മര്‍ദ്ദമാണ് അലനും താഹയ്ക്കും മേല്‍ ഉള്ളത്. ഇതിന്റെ പേരില്‍ മാനസികമായി എന്‍.ഐ.എ പീഡിപ്പിക്കുകയാണ്. അലനും,താഹയും എന്ത് കുറ്റമാണ് നടത്തിയതെന്ന് കണ്ടെത്തുവാന്‍ എന്‍.ഐ.എയ്ക്കും, പൊലീസിനും കഴിഞ്ഞിട്ടില്ലെന്നും ഇജാസ് ആരോപിക്കുന്നു .
അലനെ പ്രതിയാക്കി താഹയെ മാപ്പു സാക്ഷിയാക്കുവാന്‍ കുടുംബം എന്ന നിലയില്‍ ഒരിക്കലും തങ്ങള്‍ കൂട്ട് നില്‍ക്കില്ല. മറിച്ചൊരു സാഹചര്യം ഉണ്ടായാൽ അലനും അതിന് കൂട്ട് നിൽക്കുമെന്നോ, ഒറ്റികൊടുക്കുമെന്നോ കരുതുന്നില്ലെന്നും ഇജാസ് പറയുന്നു. രണ്ടുപേരും നിരപരാധികളാണ്. അതിനാല്‍ രണ്ട് പേരും രക്ഷപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
Post Your Comments