Latest NewsCricketNews

രഹാനെയെപ്പോലുള്ള താരങ്ങളാണ് ഇന്ത്യയുടെ തോല്‍വിക്ക് ഉത്തരവാദികൾ; വിമർശനവുമായി സന്ദീപ് പാട്ടീല്‍

മുംബൈ: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ താരങ്ങൾക്കെതിരെ വിമർശനവുമായി മുന്‍ താരവും ചീഫ് സെലക്ടറുമായിരുന്ന സന്ദീപ് പാട്ടീല്‍. തട്ടീംമുട്ടീം കളിച്ച്‌ കൂടുതല്‍ നേരം ക്രീസില്‍ നില്‍ക്കാന്‍ ശ്രമിക്കുന്ന രഹാനെയെപ്പോലുള്ള താരങ്ങളാണ് ഇന്ത്യയുടെ തോല്‍വിക്ക് ഉത്തരവാദികളെന്നും പ്രധാന താരങ്ങള്‍ ഇത്തരത്തില്‍ പ്രതിരോധിച്ച്‌ നിന്നാല്‍ എതിര്‍ ടീമിന്റെ ബൗളിങ് ഗംഭീരമാണെന്ന് പിന്നീട് ബാറ്റിങ്ങിന് ഇറങ്ങുന്നവര്‍ ധരിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

Read also: സുഹൃത്തുക്കള്‍ക്കൊപ്പം സാധനം വാങ്ങാന്‍ ഇറങ്ങിയ പ്രവാസിക്ക് ലഭിച്ചത് 20 കോടി

ഈ സീസണില്‍ മുംബൈയ്ക്കായി ആഭ്യന്തര ടൂര്‍ണമെന്റില്‍ കളിക്കുമ്പോഴും രഹാനേയുടെ ബാറ്റിങ് മന്ദഗതിയിലായിരുന്നു. പരാജയപ്പെടുമെന്ന പേടിയില്‍നിന്നാണ് ഇത്തരത്തില്‍ പ്രതിരോധിച്ചുകളിക്കാനുള്ള പ്രചോദനമുണ്ടാകുന്നത്. ചില മത്സരങ്ങളില്‍ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു രഹാനെ. ഒരു ടെസ്റ്റ് കളിക്കാരന്‍ എന്ന നിലയിലാണ് രഹാനെ അറിയപ്പെടുന്നത്. ഇതോടെ മറ്റു ഫോര്‍മാറ്റില്‍ നിന്ന് പുറത്തായെന്നും സന്ദീപ് ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button